മലയാള സിനിമ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നുമാണ് സമ്മർ ഇൻ ബത്ലേഹം. രഞ്ജിത്ത് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നലെ ഇരുപത്തി രണ്ട് വയസ്സ് തികഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ പിറന്നാൾ ദിനത്തിൽ വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഈ വിജയ കൂട്ടുകെട്ട്. എന്നാൽ ഇത്തവണ തിരക്കഥയ്ക്ക് പകരം നിർമാതാവിന്റെ വേഷമാണ് രഞ്ജിത്തിന്.
ആസിഫ് അലിയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ആസിഫ് അലിക്കൊപ്പം മറ്റൊരു യുവതാരവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
ഗോൾഡ് കോയിൻ മോഷൻ പിക്ച്ചറിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നവാഗതനായ ഹേമന്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ബാദുഷയാണ് പ്രൊഡക്ഷൻ കണ്ട്രോളർ.
ജയറാം,സുരേഷ് ഗോപി,മഞ്ജു വാര്യർ എന്നിവരുടെ ഗംഭീര പ്രകടനത്താൽ ബോക്സ് ഓഫീസിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രമാണ് ‘സമ്മർ ഇൻ ബത്‌ലഹേം’ .ഈ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തിയിരുന്നു. അഞ്ചുനായികമാരായിരുന്നു ഈ സിനിമയിൽ ഉണ്ടായിരുന്നത്. കലാഭവൻ മണി, ജനാർദ്ദനൻ സുകുമാരി എന്നിവർ മികച്ച വേഷങ്ങളും ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരുന്നു. പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ട്രേഡ് മാർക്ക് ചിത്രങ്ങളിൽ ഒന്നാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന രീതിയിൽ നേരത്തെ വാർത്തകൾ വന്നിരുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…