Categories: MalayalamNews

നായകനൊപ്പം ഗായകൻ..! നീരജ് മാധവിന് വേണ്ടി സൂപ്പർഹിറ്റ് ഗാനം ‘ഉയിരേ’ ആലപിച്ച് സിദ് ശ്രീറാം [VIDEO]

ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വെച്ച നീരജ് മാധവ് ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ്. ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ദൃശ്യത്തിലെ പ്രകടനമാണ് നീരജ് മാധവിന്റെ കരിയറിലെ ബ്രേക്ക് ആയത്. ഫാമിലി മാൻ എന്ന വെബ് സീരിസിലെ പ്രകടനവും നീരജിന് ഏറെ പ്രശംസ നേടിക്കൊടുത്തു. 1983, സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി, അടി കപ്യാരേ കൂട്ടമണി, ഒരു മെക്‌സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങളിലെ നീരജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ നീരജ് നായകനാകുന്ന ഗൗതമന്റെ രഥം ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ സിദ് ശ്രീറാം ആലപിച്ച ഉയിരേ എന്ന ഗാനം ഇതിനകം സൂപ്പർഹിറ്റായി തീർന്നു. ആ ഗാനത്തിന്റെ രണ്ടു വരികൾ നീരജിനെ കണ്ടു മുട്ടിയപ്പോൾ ആലപിച്ചിരിക്കുകയാണ് സിദ് ശ്രീറാം.

ഗൗതമന്റെ രഥം എന്ന ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരു നാനോ കാർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റിലിൽ സൂചിപ്പിക്കുന്ന രഥം ഈ നാനോ കാർ തന്നെയാണ്. കുറെ നാളുകൾക്ക് ശേഷമാണ് കേന്ദ്ര കഥാപാത്രമായി ഒരു കാർ എത്തുന്നത്. നീരജ് മാധവിനോടൊപ്പം ബേസിൽ ജോസഫ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആനന്ദ് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് എഡിറ്റർ. ഐ സി എൽ ഗ്രൂപ്പാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോൻ എന്ന നവാഗതനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിഷ്ണു ശർമ്മയാണ് ഛായാഗ്രാഹകൻ. ഒരു മിഡിൽ ക്‌ളാസ് കുടുംബത്തിൽ ആദ്യമായി ഒരു കാർ മേടിക്കുന്നതും പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയ്ക്ക് ആധാരം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago