18 വർഷങ്ങൾക്ക് മുൻപ് രഞ്ജിത്ത് സംവിധാനം ചെയ്ത സിദ്ദിഖ് നിർമ്മിച്ച ചിത്രമായിരുന്നു നന്ദനം. പൃഥ്വിരാജ് സുകുമാരന്റെ ആദ്യചിത്രമായിരുന്നു അത്. പൃഥ്വിരാജ് എങ്ങനെയാണ് ഈ ചിത്രത്തിൽ നായകനായി എത്തിയത് എന്ന് ഇപ്പോൾ തുറന്നു പറയുകയാണ് സിദ്ദിഖ്.
സിദ്ദിഖിന്റെ വാക്കുകൾ:
ഒരു പുതുമുഖമായിരിക്കണം നായകനെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം രഞ്ജിത് എന്നോട്, മല്ലിക സുകുമാരന്റെ ഇളയ മകനെക്കുറിച്ചു പറയുന്നത്. സംവിധായകൻ ഫാസിലാണ് മുൻപൊരിക്കൽ പൃഥ്വിരാജ് എന്ന യുവാവിനെ താൻ ഓഡിഷൻ ചെയ്ത വിവരം രഞ്ജിത്തിനോട് പറയുന്നതും അവൻ രഞ്ജിത്തിന്റെ സിനിമക്ക് പറ്റും എന്നു അറിയിക്കുന്നതും. അങ്ങനെ രഞ്ജിത്ത് പറഞ്ഞതനുസരിച്ചു പൃഥ്വിരാജ് അദ്ദേഹത്തെ കാണാൻ വീട്ടിലെത്തി. അന്ന് രഞ്ജിത്തിനെ കണ്ടയുടൻ പൃഥ്വിരാജ് പറഞ്ഞത്, ചേട്ടാ, ഞാൻ മല്ലിക സുകുമാരന്റെ മകനാണ്, പൃഥ്വിരാജ് എന്നാണ്. അപ്പോൾ തന്നെ രഞ്ജിത്ത് പൃഥ്വിരാജ് സുകുമാരനെ നായകനായി ഉറപ്പിച്ചു. അത് എന്നെ വിളിച്ചു പറയുകയും ചെയ്തു. ഞാൻ പൃഥ്വിരാജ് സുകുമാരനെ ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ പൂജയുടെ അന്നാണ്.
പിന്നീടങ്ങോട്ട് പൃഥ്വിരാജ് നിരവധി അവസരങ്ങളാണ് ലഭിച്ചത്. അഭിനയത്തിനു പുറമേ സംവിധാനത്തിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം പല റെക്കോർഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. അത് 200 കോടി കളക്ഷന്‍ നേടിയ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…