നടൻ സിദ്ദീഖിന്റെ ഹോട്ടലിനു മുൻപിലെ പരസ്യ ബോർഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് നടൻ സിദ്ദീഖും നഗരസഭ ജീവനക്കാരും തമ്മിൽ തുറന്ന പോരാട്ടം.കാക്കനാട് സീ പോർട്ട് – എയർപോർട്ട് റോഡിൽ ഉള്ള സിദ്ദിഖിന്റെ ഹോട്ടലിന് മുന്നിലാണ് വാഗ്‌വാദം നടന്നത്.
ഏതാനും ദിവസങ്ങളായി അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് സിദ്ദീഖിന്റെ ഹോട്ടലിനു മുൻപിലും സ്ക്വാഡ് എത്തിയത്.
ബോർഡ് തന്റെ ഉത്തരവാദിത്തത്തിൽ അടുത്ത ദിവസം നീക്കം ചെയ്യാമെന്ന സിദ്ദീഖിന്റെ ആവശ്യം നഗരസഭ സ്ക്വാഡ് അംഗീകരിച്ചില്ല. ബോർഡ് ഉടൻ നീക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചതോടെ തർക്കം മുറുകി.സിദ്ദീഖിന്റെ സ്ഥാപനത്തിനു മുൻപിലെ ബോർഡ് നീക്കാതെ മറ്റു ബോർഡുകളൊന്നും നീക്കാൻ അനുവദിക്കില്ലെന്നായി നാട്ടുകാർ.
രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൃക്കാക്കര നഗരസഭാ ജീവനക്കാരാണ് ബോർഡ് നീക്കാനെത്തിയത്. ഒടുവിൽ സിദ്ദീഖിന്റെ ഉത്തരവാദിത്തത്തിൽതന്നെ ബോർഡ് നീക്കാൻ ധാരണയായി. നഗരസഭയിൽ നികുതി അടച്ച് അനുമതി വാങ്ങിയാണു ബോർഡ് സ്ഥാപിച്ചതെന്നു സിദ്ദീഖ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…