ഓരോ പോസ്റ്ററും കൊണ്ട് കൗതുകവും ആകാംക്ഷയും നിറച്ച് അക്ഷരാർത്ഥത്തിൽ തരംഗമായിരിക്കുകയാണ് ജനപ്രിയനായകൻ ദിലീപ് നായകനായ കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥും മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ക്വാളിറ്റിയുടെ കാര്യത്തിലായാലും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതിലെ മികവിലായാലും സാങ്കേതികതികവിലായാലും ഒരു വിട്ടു വീഴ്ചയില്ലാത്ത ചിത്രമായിരിക്കും കമ്മാരസംഭവമെന്ന് സിദ്ധാർത്ഥ് വെളിപ്പെടുത്തി. ദിലീപേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകൾ താൻ നേരിട്ട് കണ്ടതാണെന്നും സിദ്ധാർത്ഥ് പറഞ്ഞു. “ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരിക്കും കമ്മാരസംഭവത്തിലേത്. ഇനി മുതൽ ഈ ചിത്രത്തിന്റെ പേരിലായിരിക്കും ദിലീപേട്ടൻ അറിയപ്പെടാൻ പോകുന്നത്. കാരണം അത്രക്ക് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്.” സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.
മൂന്ന് വർഷം മുന്നേ തുടങ്ങിയ ചിത്രത്തിന് പിന്നിൽ പ്രവൃത്തിച്ച മുഴുവൻ അണിയറപ്രവർത്തകരെയും അദ്ദേഹം അനുമോദിച്ചു. ” ഞാൻ മാത്രമല്ല, ഈ ചിത്രത്തിന് പിന്നിൽ പ്രവൃത്തിച്ച എല്ലാവരും വളരെയധികം നാളുകളായി ഒരുമിച്ചാണ്. അങ്ങനെ സംഭവിക്കുന്നത് തന്നെ വിരളമാണ്. എല്ലാവരും ഒരേ മനസ്സോടും ഒരേ ആവേശത്തോടും കൂടി തന്നെയാണ് അവർ സ്വപ്നം കണ്ട ഈ ചിത്രത്തിനായി അധ്വാനിച്ചത്. വളരെ കുറച്ച് സിനിമകൾക്കേ ഇത്രയധികം പേരെ ഒരൊറ്റ ടീമായിട്ട് ഇത്രയും നാൾ ഒരുമിച്ച് നിർത്താൻ സാധിച്ചിട്ടുള്ളൂ. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റിയും. ഈ വർഷം ഇറങ്ങുന്ന ഏത് ഇന്റർനാഷണൽ ചിത്രമായിട്ടും കമ്മാരസംഭവത്തെ താരതമ്യം ചെയ്യാൻ സാധിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…