Categories: ActorCelebrities

‘ചതിക്കുന്നവര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല’, സിദ്ധാര്‍ഥിന്റെ ട്വീറ്റ് സാമന്തയെക്കുറിച്ചോ?

ആരാധകരെ ഞെട്ടിച്ച് ഇക്കഴിഞ്ഞ ദിവസമാണ് തെലുങ്ക് നടന്‍ നാഗ ചൈതന്യയും തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി അറിയിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി തുടരുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്.

ഈ വാര്‍ത്ത ആരാധകരെ ഏറെ വിഷമത്തിലാക്കിയിരുന്നു. പലരും അവരുടെ ദുഖം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ പക്ഷേ ഏറ്റവും ശ്രദ്ധ നേടിയത് തമിഴ് നടന്‍ സിദ്ധാര്‍ഥിന്റെ ട്വീറ്റാണ്. സാമന്തയെ ലക്ഷ്യം വച്ചുള്ള ട്വീറ്റ് ആണോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായിരുന്നു. ‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ എന്നെ ഏറ്റവും ആദ്യം പഠിപ്പിച്ച പാഠങ്ങളില്‍ ഒന്ന്, ”വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല”, നിങ്ങളെയോ?’, ഇതായിരുന്നു സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചത്. ഇത് സാമന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയിലുമായി ബന്ധപെട്ടതാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

സിദ്ധാര്‍ഥ് പണ്ടൊരു സ്റ്റേജ് പരിപാടിയില്‍ മുന്‍നിരയില്‍ സാമന്ത ഇരിക്കുമ്പോള്‍ പാടിയ ഒരു പ്രണയഗാനത്തിന്റെ വീഡിയോ മറുപടിയായി കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേരും സിദ്ധാര്‍ഥിനെ വിമര്‍ശിച്ചാണ് മറുപടി കൊടുത്തിരിക്കുന്നത്. ഇത്രയും മോശം വ്യക്തിയായിരുന്നെന്ന് വിചാരിച്ചിരുന്നില്ല, ജീവിതം തകര്‍ന്ന് നില്‍ക്കുന്ന ഒരാളെ വേദനിപ്പിക്കാന്‍ എങ്ങനെ മനസ്സ് വന്നു എന്നൊക്കെയാണ്കൂടുതല്‍ പേരും ചോദിക്കുന്നത്. ഇത്തരം ബാലിശമായ ട്വീറ്റ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഒരു ബന്ധത്തെ ചൊല്ലി ഇപ്പോള്‍ ഇങ്ങനെയൊരു പ്രതികരണം വളരെ മോശമായി പോയെന്ന് ഒരാള്‍ പറഞ്ഞു. എന്തായാലും സിദ്ധാര്‍ഥ് ഇതുവരെ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ല. എന്ത് അര്‍ത്ഥത്തിലാണ് സിദ്ധാര്‍ഥ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്ന് താരം തന്നെ വ്യക്തമാക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago