Categories: MalayalamNews

‘മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ’..! ഭയമാണ് ‘സൈക്കോ’ ജോർജ് പീറ്റർ! വീണ്ടും ഞെട്ടിച്ച് സിദ്ധിഖ്

“മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ
കൂടെ പോരും നിൻ ജീവിത ചെയ്‌തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ…”

അവതരിപ്പിക്കുന്ന ഓരോ വേഷവും അത് എത്ര ചെറുതാണെങ്കിൽ പോലും അതിൽ പൂർണത കൈവരിക്കുവാൻ സാധിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും ഒരു സ്വപ്‌നമാണ്. സ്വപ്നതുല്യമായ ആ ഒരു പൂർണത തന്റെ എല്ലാ കഥാപാത്രങ്ങളിലും തീർക്കുന്ന ഒരു അതുല്യ നടനാണ് സിദ്ധിഖ്. അതിനുള്ള ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് ഇന്നലെ തീയറ്ററുകളിൽ എത്തിയ മിഖായേലിലെ ജോർജ് പീറ്റർ എന്ന സൈക്കോ കഥാപാത്രം. സ്‌നേഹപൂർണമായ സംസാരത്തിൽ ഉള്ളിലൊളിപ്പിച്ച ചെകുത്താനെ പുറത്തെടുക്കുന്ന ആ അഭിനയശൈലി ഓരോ അഭിനേതാവിനും ഒരു പാഠമാണ്. തന്റെ പ്രശ്‌നം എന്താണെന്ന് ശരിക്കും അറിഞ്ഞിട്ടു പോലും മനശാസ്ത്രജ്ഞന്റെ മുൻപിൽ പോകാനുള്ള ആ ഒരു പ്രത്യേക മനസ്സും അവിടെ നടത്തിയ ഡയലോഗുകളുമെല്ലാം ആ കഥാപാത്രത്തെ ഏറെ നെഞ്ചിലാഴ്ത്താൻ പ്രേക്ഷകരെ സഹായിച്ചു എന്നതാണ് സത്യം. ഇമോഷണൽ രംഗങ്ങളിലെ പ്രകടനം പിന്നെ എടുത്തു പറയേണ്ട ആവശ്യമേയില്ല. പ്രേക്ഷകന്റെ കണ്ണും നിറക്കുന്ന അഭിനേതാവാണ് അദ്ദേഹം.

വിജയ് സൂപ്പറും പൗർണ്ണമിയും, എന്റെ ഉമ്മാന്റെ പേര്, ഒടിയൻ എന്നിങ്ങനെ ഈ അടുത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ഗെറ്റപ്പിലും അഭിനയത്തിലും ഞെട്ടിച്ച സിദ്ധിഖിന്റേതായി ഇനിയും ഏറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago