കാറ്റിനും പേമാരിക്കും ഇടയിൽ തനിക്കൊരു പെൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത പങ്ക് വെച്ചിരിക്കുകയാണ് നടൻ സിജു വിൽസൻ. മുംബൈയിൽ വെച്ചാണ് കുഞ്ഞ് പിറന്നത്.
വിനീത് ശ്രീനിവാസന്റെ “മലർവാടി ആർട്ട്സ് ക്ലബ്” എന്ന സിനിമയിലൂടെയാണ് സിജു വിൽസൻ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. മലർവാടി ആർട്ട്സ് ക്ലബിലേയും ലാസ്റ്റ് ബെഞ്ചിലേയും ചെറിയ വേഷങ്ങൾക്ക് ശേഷം അമൃത ടി വിയിൽ പ്രക്ഷേപണം ചെയ്ത “ജസ്റ്റ് ഫൺ ചുമ്മാ” എന്ന സീരിയലിലെ റോയിച്ചൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ശ്രദ്ധേയനായി. 2013ൽ “നേരം” എന്ന സിനിമയിലാണ് സിജു വിൽസന്റെ ശ്രദ്ധേയ സിനിമാവേഷം വരുന്നത്. അതിലെ നായകന്റെ സുഹൃത്തായ ജോൺ എന്ന കഥാപാത്രം സിജു വിൽസണ് ഒട്ടേറെ പ്രശസ്തിയും ആരാധകരേയും നേടിക്കൊടുത്തു. പ്രേമത്തിലെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ “മസ്റ്റാഷ് ബ്ലൂസ്”,”കട്ടൻ കാപ്പി” എന്നീ ലഘുസിനിമകളിലും അഭിനയിച്ചിട്ടുണ്ട് സിജു വിൽസൺ.
വാസന്തി എന്ന ചിത്രത്തിലൂടെ നിർമാതാവുമായ സിജു വിൽസൻ നായകനായ ഇന്ന് മുതലാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. വിനയൻ ഒരുക്കുന്ന പത്തൊൻപതാം നൂറ്റാണ്ടാണ് ഇപ്പോൾ അദ്ദേഹം അഭിനയിച്ചുക്കൊണ്ടിരിക്കുന്ന ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…