ഡിസംബർ രണ്ടിനാണ് മലയാളികൾ ഏറെ നാളായി കാത്തിരുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ റിലീസ് ആയത്. റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂകൾ ആയിരുന്നു. എന്നാൽ, ഈ നെഗറ്റീവ് റിവ്യൂ വായിച്ചതിനു ശേഷം സിനിമയ്ക്ക് കയറിയ പലരും സിനിമ ഗംഭീരമാണെന്ന് തന്നെയാണ് പിന്നീട് വിധിയെഴുതിയത്. നടൻ സിജു വിൽസൺ ചിത്രം തന്നിലെ പ്രേക്ഷകനെ തൃപ്‌തിപ്പെടുത്തിയെന്ന് കുറിച്ച് പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിലും നെഗറ്റീവ് കമന്റുകൾ നിരവധിയാണ് വന്നത്.
ആന്റണി സാർ ടൈപ്പ് ചെയ്‌ത് തന്നതാണോ ബ്രോ എന്നാണ് അപ്പുക്കുട്ടൻ പി എന്ന ഒരു അക്കൗണ്ടിൽ നിന്നും കമന്റ് വന്നത്. അതിന് സിജു വിൽസൺ മറുപടിയും നൽകിയിട്ടുണ്ട്. ‘പുള്ളിക്കൊന്നും അതിനുള്ള നേരമില്ല അപ്പുക്കുട്ടൻ ബ്രോ. പുള്ളി അവിടെ ക്യാഷ് എണ്ണിക്കൊണ്ടിരിക്കയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിംഗ് അറിയാവുന്നത് കൊണ്ടും, എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതുകൊണ്ടും, തല്ക്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല.’ എന്നാണ് താരം മറുപടി നൽകിയത്.
ഡിസംബർ രണ്ടാം തിയതി വ്യാഴാഴ്ച പുലർച്ചെയാണ് മരക്കാർ തിയറ്ററുകളിൽ എത്തിയത്. ആദ്യഘട്ടത്തിൽ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വളരെ മോശമായ പ്രചരണങ്ങളായിരുന്നു നടന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറപ്രവർത്തകർ തന്നെ ആരോപിക്കുകയും ചെയ്തു. എന്നാൽ, റിലീസ് ചെയ്ത് രണ്ടാം ദിവസം മുതൽ തിയറ്ററിൽ പോയി പടം കണ്ടവർ ചിത്രത്തിന് പോസിറ്റീവ് പ്രതികരണം നൽകി തുടങ്ങി. ഇതിൽ മോഹൻലാലും പ്രിയദർശനും സന്തോഷം അറിയിക്കുകയും ചെയ്തു. അതേസമയം, റിലീസിന് മുമ്പ് തന്നെ പ്രി ബുക്കിംഗിലൂടെ 100 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…