Categories: MalayalamNews

‘തിരിഞ്ഞു നോക്കാന്‍ പോലും പറ്റാതെ തളര്‍ന്നു പോയി; ഇന്നും ഷോള്‍ ഇടാതെ പുറത്തിറങ്ങുമ്പോള്‍ അവന്റെ വൃത്തികെട്ട ശബ്ദം ചെവിയില്‍ മുഴങ്ങും’: വൈറലായി കുറിപ്പ്

സെക്‌സുമായി ബന്ധപ്പെട്ട നടന്‍ വിനായകന്റെ അഭിപ്രായപ്രകടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പലരും വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് സിന്‍സി അനില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എത്ര പുരോഗമനം പറഞ്ഞാലും ഒരു സ്ത്രീയെന്ന നിലയില്‍ ഒരാള്‍ തന്നോട് സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടെന്നു പറയുന്ന നിമിഷം തന്നില്‍ ഉണ്ടാകാന്‍ പോകുന്നത് വല്ലാത്ത മാനസിക ദുഃഖം തന്നെയാണെന്ന് സിന്‍സി പറഞ്ഞു.

പഠിക്കുന്ന കാലത്ത് ഒരു പരിചയവുമില്ലാത്ത ഒരാളില്‍ നിന്ന് കേട്ട ചോദ്യത്തില്‍ ഉരുകി പോയ അനുഭവവും സിന്‍സി പങ്കുവച്ചു. ഇന്നും ഷോള്‍ ഇടാതെ ഒരു ഡ്രസ്സ് ഇട്ടു പുറത്തിറങ്ങുമ്പോള്‍ അയാളുടെ വൃത്തികെട്ട ശബ്ദം ചെവിയില്‍ മുഴങ്ങും. തന്റെ ശരീരത്തോട് തനിക്ക് തന്നെ വെറുപ്പ് തോന്നിയതായിരുന്നു ആ സംഭവം. വരിഞ്ഞു കെട്ടി മുറുക്കി വയ്ക്കാനുള്ള ശ്രമം ആയിരുന്നു പിന്നീടങ്ങോട്ട്. അന്ന് തന്റെ ശരീരം കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാമം തോന്നുന്നു എന്ന ചിന്ത അപമാനവും അപകര്‍ഷതാ ബോധവും ഉണ്ടാക്കിയെന്നും സിന്‍സി പറയുന്നു.

സിന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എത്ര പുരോഗമനം പറഞ്ഞാലും ഒരു സ്ത്രീയെന്ന നിലയില്‍ ഒരാള്‍ എന്നോട് സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടെന്നു പറയുന്ന നിമിഷം, അല്ലെങ്കില്‍ സെക്‌സ് തരുമോ എന്ന് ചോദിക്കുന്ന നിമിഷം, എന്നില്‍ ഉണ്ടാകാന്‍ പോകുന്നത് വല്ലാത്ത മാനസിക ദുഃഖം തന്നെയാണ്. ആദ്യം ഓടിയെത്തുന്നത് ഞാന്‍ ഒരു ചീത്ത സ്ത്രീയാണ് എന്ന് അയാള്‍ കരുതിയിട്ടുണ്ടാകുമോ എന്നതാകും. എന്റെ പെരുമാറ്റം അയാള്‍ തെറ്റിദ്ധരിച്ചു കാണുമോ???? എന്റെ ശരീരം കാണുമ്പോള്‍ ആളുകള്‍ക്ക് കാമാസക്തി തോന്നുമോ??? എന്റെ സംസാരം മോശമാണോ????
എന്നിങ്ങനെ ഉത്തരമില്ലാത്ത നൂറു നൂറു ചോദ്യങ്ങള്‍ കൊണ്ട് നിറയും.

അപമാനവും അപകര്‍ഷ്താ ബോധവും കൊണ്ട് തല കുനിക്കും. വിനായകന്‍ പറഞ്ഞ ചോദ്യം ഒട്ടുമിക്ക സ്ത്രീകളെയും അലോസരപ്പെടുത്തുന്നത് തന്നെയാണ്. നമ്മള്‍ ജനിച്ചു വളര്‍ന്നത് ഈ നാട്ടില്‍ തന്നെ ആണല്ലോ. വിദേശത്ത് ഒന്നുമല്ലല്ലോ. പഠിക്കുന്ന കാലത്ത് ഒരിക്കല്‍ നടന്നു വരുന്ന വഴിയില്‍ പരിചയം പോലും ഇല്ലാത്ത ഒരാള്‍ അടുത്ത് വന്നു., എന്ത് മുലയാടി, ഒന്ന് പിടിക്കാന്‍ തരുമോ എന്ന് ചോദിച്ചു..കടന്നു പോയി.

അത് കേട്ട് ആരാണെന്നു തിരിഞ്ഞു നോക്കാന്‍ പോലും പറ്റാത്ത അത്രയും ഞാന്‍ തളര്‍ന്നു പോയി. ഇന്നും shawl ഇടാതെ ഒരു dress ഇട്ടു പുറത്തിറങ്ങുമ്പോള്‍ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയില്‍ വരും. എന്റെ ശരീരത്തോട് എനിക്ക് തന്നെ വെറുപ്പ് തോന്നി. വരിഞ്ഞു കെട്ടി മുറുക്കി വയ്ക്കാനുള്ള ശ്രമം ആയിരുന്നു പിന്നീടങ്ങോട്ട്. അന്ന് എന്റെ ശരീരം കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാമം തോന്നുന്നു എന്ന ചിന്ത അപമാനവും അപകര്‍ഷതാ ബോധവും ഉണ്ടാക്കി.

ഇന്ന് എന്റെ ചിന്തകള്‍ മാറി. തോറ്റു പോകാതിരിക്കാന്‍ എങ്കിലും ഇന്ന് അങ്ങനെ ഒരാള്‍ പറഞ്ഞാല്‍ thanks എന്ന് ഞാന്‍ തിരിഞ്ഞു നിന്നു പറയും.എന്നാലും ഇന്നും പുറത്തിറങ്ങുമ്പോള്‍ എന്റെ ഭര്‍ത്താവിന് എന്നോട് പറയേണ്ടി വരുന്നുണ്ട്… നീ shawl ഇടേണ്ട… നീ ഓക്കെ ആണ്.. വൃത്തികേടില്ല… എന്നത്… വിനായകന്‍ പറഞ്ഞ ആ ചോദ്യം അന്ന് അടുത്ത് കൂടി കടന്നു പോയവന്റെ അതെ സ്വരം ആയിട്ട് തന്നെയാണ് തോന്നിയത്…ഒരാളെ മാനസികമായി ജന്മം മുഴുവനും discomfort ആക്കാന്‍ അനവസരത്തിലെ ഒരു ചോദ്യം മതി. വിനയകന്റെ ചോദ്യം ശരിയോ തെറ്റോ എന്ന് ഞാന്‍ പറയുന്നില്ല. ചോദ്യം കേള്‍ക്കുന്ന സ്ത്രീയുടെ പക്ഷത്തു നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. സന്തോഷത്തോടെ ആ ചോദ്യത്തെ സ്വീകരിക്കുകയും മറുപടി പറയുകയും ചെയ്യുന്ന സ്ത്രീകള്‍ ഉണ്ടാകാം. അതിനേക്കാള്‍ ഏറെ മാനസിക ആഘാതം ഉണ്ടാകുന്ന സ്ത്രീകള്‍ ആയിരിക്കും ഈ നാട്ടില്‍ കൂടുതല്‍ ഉണ്ടാവുക. അതാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദേശിച്ചത്. ഞാന്‍ ഈ പറയുന്നത് ചിലപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല… അഭിപ്രായം തികച്ചും വ്യക്തിപരമാണ്. എല്ലാവരുടെയും അഭിപ്രയങ്ങളെ മാനിക്കുന്നു… മനുഷ്യര്‍ എല്ലാവരും വ്യത്യസ്തരാണല്ലോ…??

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago