‘ഒന്ന് ഉറക്കെ കരഞ്ഞൂടേ’ എന്ന് കമന്റ്; മറുപടിയുമായി അഭയ ഹിരണ്‍മയി

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്നാണ് ഒരുവിഭാഗം പറയുന്നത്. പലരും വിമര്‍ശനവുമായും രംഗത്തെത്തിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ പങ്കാളിയായിരുന്ന അഭയ ഹിരണ്‍മയിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയും കമന്റുകള്‍ വരുന്നുണ്ട്. അതില്‍ ഒരാള്‍ക്ക് അഭയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാള്‍ ‘ഒന്ന് ഉറക്കെ കരഞ്ഞൂടേ’ എന്ന് കമന്റിട്ടത്. ഇതിന് ‘എന്തിന്’എന്നായിരുന്നു അഭയ നല്‍കിയ മറുപടി.

പതിനൊന്ന് വര്‍ഷമായി ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദറും അഭയയും. വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്നതിനെക്കുറിച്ച് നേരത്തേ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഗോപി സുന്ദറുമായി പന്ത്രണ്ട് വയസ് പ്രായവ്യത്യാസമുണ്ടെന്നും അഭയ പറഞ്ഞിരുന്നു. ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരില്‍ അഭയ പലപ്പോഴും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago