‘എന്റെ പ്രണയം’ ഗോപി സുന്ദറിന് ഒരായിരം പിറന്നാൾ ആശംസകൾ നേർന്ന് അമൃത; ചേർത്തു പിടിച്ച് ഗോപി

സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അമൃത സുരേഷ് ആശംസകൾ നേർന്നത്. ‘ഒരായിരം പിറന്നാൾ ആശംസകൾ.’ എന്ന് കുറിച്ചാണ് അമൃതയുടെ ആശംസ. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ഇരുവരും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോപി സുന്ദറിന് പ്രണയത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി അമൃത സുരേഷ് എത്തിയിരിക്കുന്നത്.

അമൃതയുടെ സഹോദരി അഭിരാമി സുരേഷും ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി എത്തി. ‘സോഷ്യൽ മീഡിയ ജീവിതത്തിന് അപ്പുറവും, നുണകൾ ഒരു സത്യം മറഞ്ഞു കിടക്കുന്നു, നമ്മൾ ആളുകൾ – നമ്മളെല്ലാം സാധാരണ മനുഷ്യർ ജീവിക്കുന്നു, സ്നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു അങ്ങനെ. ഒന്നും സ്ഥിരമല്ലാത്ത ഒന്നും പ്രവചിക്കാൻ കഴിയാത്ത ഈ റോളർ കോസ്റ്റർ ജീവിതയാത്രയിൽ ഞാൻ ഒരു സഹോദരനെ കണ്ടെത്തി. മാന്ത്രികസംഗീതം തീർക്കുന്ന, എന്റെ സഹോദരിയെ പുഞ്ചിരിക്കുന്നവളാക്കുന്ന, എന്നെ അവന്റെ മൂത്തമകൾ എന്നു വിളിക്കുന്ന തന്റെ ജീവിതത്തിലെ ഓരോ വ്യക്തിയെക്കുറിച്ചും അത്രയേറെ സ്നേഹത്തോടും ബഹുമാനത്തോടും സംസാരിക്കുന്ന ഗോപി സുന്ദർ. എന്റെ താത്വികമായ ആമുഖത്തിന് ശേഷം ഞാൻ ഒരു നിമിഷം ആശംസകൾ നേരാൻ എടുക്കുന്നു സഹോദരാ. സന്തോഷകരമായ പിറന്നാൾ നിനക്ക് നേരുന്ന സഹോദരാ. നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ. നക്ഷത്രങ്ങളെ എണ്ണുന്നു, അനുഗ്രഹങ്ങളെ എണ്ണുന്നു, നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.’ അഭിരാമി സുരേഷ് ഗോപി സുന്ദറിന് ആശംസകൾ നേർന്ന് കുറിച്ചത് ഇങ്ങനെ.

 

കഴിഞ്ഞദിവസം ആയിരുന്നു പ്രണയത്തിലാണെന്ന സൂചന നൽകിക്കൊണ്ടുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചത്. മുണ്ടും ഷർട്ടും ധരിച്ച് നെറ്റിയിൽ കുറി തൊട്ട് നിൽക്കുന്ന ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അമൃത സുരേഷ് ആയിരുന്നു ചിത്രത്തിൽ. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ ഗോപി സുന്ദറാണ് അമൃതയെയും ടാഗ് ചെയ്ത് ചിത്രം പങ്കുവെച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago