ഗായിക അമൃത സുരേഷിന് തലയിടിച്ച് പരിക്ക്, പ്രതിസന്ധികൾക്ക് ഇടയിലും തന്നെ വേട്ടയാടുന്ന യുട്യൂബ് ചാനലിനെതിരെ നിയമപരമായി നീങ്ങി താരം

ഗായിക അമൃത സുരേഷിന് തലയിടിച്ച് പരിക്ക്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോണിപ്പടികൾക്ക് താഴെയിരുന്ന് ഷൂ ലേസ് കെട്ടിയ ശേഷം എഴുന്നേറ്റപ്പോൾ തല ഇടിച്ച് പരിക്കേൽക്കുകയായിരുന്നു. രണ്ട് സ്റ്റിച്ച് ഉണ്ട്. വ്യക്തിപരമായ പ്രതിസന്ധികൾക്ക് ഇടയിൽ കൂടിയും വിവാദങ്ങൾക്കിടയിൽ കൂടിയും കടന്നുപോകുന്നതിന് ഇടയിലാണ് ഇത്തരമൊരു അപകടവും താരത്തെ തേടിയെത്തിയത്.

അതേസമയം, തനിക്കെതിരെ നിരന്തരമായി അപകീർത്തികരമായ വാർത്തകൾ നൽകിയ ഒരു യുട്യൂബ് ചാനലിന് എതിരെ നിയമപരമായി നീങ്ങിയിരിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ അമൃത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയിടെ നടനും അമൃതയുടെ മുൻ ഭർത്താവുമായ ബാലയെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബാലയ്ക്ക് കരൾ സംബന്ധമായ രോഗങ്ങൾ ആണെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ കഴിയുകയായിരുന്ന ബാലയെ കാണാൻ അമൃത മകൾക്കും മറ്റ് കുടുബാംഗങ്ങൾക്കും ഒപ്പം ആശുപത്രിയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ ബാലയ്ക്ക് അമൃത കരൾ നൽകുമെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകൾ നിരന്തരമായി വാർത്ത നൽകി. മകൾ പാപ്പുവിനെക്കുറിച്ചും വാ‍ർത്ത നൽകി. തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഇത്തരത്തിൽ വാർത്ത നൽകിയ ചാനലിനെതിരെ അപകീർത്തി കേസ് നൽകിയിരിക്കുകയാണ് അമൃത സുരേഷ്. ‘കുടിച്ച് നശിപ്പിച്ചവന് കരള്‍ ഞാന്‍ കൊടുക്കാനോ? നിനക്ക് ഭ്രാന്താണോ? പാപ്പുവിന്റെ മുന്നില്‍ വച്ച് അയാളോട് അമൃത കയര്‍ത്തു’ എന്ന തലക്കെട്ടോടെ വന്നൊരു യൂട്യൂബ് ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ അമൃതയുടെ സഹോദരി അഭിരാമിയും രംഗത്തെത്തിയിരുന്നു. സിനിമ ന്യൂസ് മലയാളം എന്ന ചാനലിന് എതിരെയാണ് നിയമപരമായി രംഗത്തെത്തിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago