Categories: MalayalamNews

‘ആര്യ ദയാലിന്റെ പാട്ടുകൾ വൈറലാകുമ്പോൾ ചിലർക്കുള്ള അസഹിഷ്ണുത കാണുമ്പോൾ ആ കുട്ടിയോട് ബഹുമാനം കൂടുന്നു” ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്

എന്ത് കണ്ടാലും കുറ്റം പറയുന്ന ഒരു പ്രത്യേക തരം ആൾക്കാരുണ്ട്. അവർ പറഞ്ഞ പോലെ ചെയ്താലും അതിൽ പിന്നെയും കുറ്റം കണ്ടുപിടിക്കും. അത്തരത്തിൽ സംഗീതത്തെ വിമർശിക്കുന്ന ഒരു പ്രത്യേക വിഭാഗം ആൾക്കാരെ നിശിതമായി വിമർശിച്ചിരിക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. അദ്ദേഹത്തിന്റെ കുറിപ്പ് കാണാം.

ഒരു പ്രത്യേക തരം ‘സംഗീത വിമർശക’ വൃന്ദത്തെ കുറിച്ചാണ് ഈ കുറിപ്പ്. അവരെ കുറിച്ച് മാത്രം . ബഹു ഭൂരിപക്ഷം ആസ്വാദകരും ഈ ഗണത്തിൽ പെടില്ല എന്നതും, അവർ അകമഴിഞ്ഞ് സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതും കൊണ്ടാണ് ഒട്ടനവധി കലാകാരന്മാർ ഇന്ന് മുന്നേറി വരുന്നത് എന്നത് വളരെ സന്തോഷം തരുന്ന കാര്യം ആണു എന്നും പറഞ്ഞു കൊള്ളട്ടെ… അല്ല സഹോസ്‌… ഏതെങ്കിലും ചെറുപ്പക്കാർ ഒന്ന് പാടി, യൂട്യൂബ് ഇലും ഇൻസ്റ്റയിലും കുറച്ച് ഫോളോവേഴ്‌സ് ഉണ്ടാക്കി അവർക്കാവും വിധം അവരുടെ സംഗീതത്തെ മുമ്പോട്ട് കൊണ്ട് പോവുന്ന കാണുമ്പോ ‘ഇതൊക്കെ ഇപ്പൊ പെയ്ത മഴയിൽ മുളച്ച കൂൺ ആണെന്നെ, കൂടി പോയ അടുത്ത ട്രെൻഡ് വരെ…’ എന്ന് പറയുമ്പോൾ എന്ത് മനനിമ്മതി ആണു നിങ്ങക്ക് കിട്ടുന്നതു? നല്ല ഗായകനോ ഗായികയോ ആണെങ്കിൽ അവർ നല്ല വർക്ക്‌ ചെയ്യും, അത് സ്വീകരിക്കപ്പെടും. നല്ല വർക്ക്‌ അല്ലെങ്കിൽ തിരസ്കരിക്കപ്പെടും. പിന്നെ only ശുദ്ധ സംഗീത ആരാധക സേട്ടന്മാരെ, ഓരോ പാട്ടും അണുവിട മാറാതെ ഒറിജിനൽ പോലെ പാടുന്ന ഒരുപാട് അനുഗ്രഹീത ഗായകർ ഉണ്ട്, പലർക്കും അർഹിച്ച അംഗീകാരം കിട്ടീട്ടും ഇല്ല. കാരണം, അവർ ദാസേട്ടനെ പോലെ പാടുമ്പോൾ ‘എന്തൊക്കെ ആയാലും ദാസേട്ടനെ പോലെ ആവില്ല’ എന്നും, എന്തേലും മാറ്റി പാടിയ ‘നിനക്ക് ദാസേട്ടനെ പോലെ പാടിയാൽ പോരെ’ എന്നും ആണു നിങ്ങൾ പറയാറ് . നിങ്ങൾ ഒരു ഗായകനിൽ നിന്ന് എന്താണ് കേൾക്കാൻ താല്പര്യപ്പെടുന്നത്? ഞങ്ങൾ ഒന്നും ദാസേട്ടനോ ജയേട്ടനോ അല്ല, ആവാനും കഴിയില്ല എന്ന് നല്ല ബോധ്യത്തോടെ തന്നെയാ കലാകാരന്മാർ ഒക്കെ പാടുന്നത്. പിന്നെ 10 കൊല്ലം ആയി സ്വന്തം പാട്ട് ഉണ്ടാക്കി വേദികളിൽ പാടുമ്പോൾ, അതൊന്നു കേക്കാൻ പോലും കൂട്ടാക്കാതെ പുറകെന്നു ‘മലയാളം പാട്ട് പാടെടാ, ദാസേട്ടന്റെ പാട്ട് പാടെടാ.. മനുഷ്യന് അറിയാവുന്ന പാട്ട് പാടെടാ ‘ എന്നൊക്കെ ആക്രോശിക്കുന്ന ചിലർക്ക് കവർ വേർഷൻ കേൾക്കുമ്പോൾ മാത്രം വരുന്ന ‘സ്വന്തമായി പാട്ട് ഉണ്ടാക്കി പാടു ഷുഗർത്തേ…’ എന്ന അഭിപ്രായ പ്രകടനം കാണുമ്പോ വെറും ചിരി ആണു വരുന്നത്.

നബി : ആര്യ ദയലിന്റെ പാട്ടുകൾ വൈറൽ ആവുന്ന കാണുമ്പോ ഉള്ള ചിലരുടെ അസഹിഷ്ണുത കാണുമ്പോൾ എനിക്ക് ആ കുട്ടിയോടുള്ള ബഹുമാനം കുറച്ചു കൂടി കൂടുന്നതേ ഉള്ളൂ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago