Categories: Celebrities

ആദ്യ പ്രണയം തുറന്ന് പറഞ്ഞ് ഗായിക ജ്യോത്സന, പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി താരം

‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിനു വേണ്ടി  പിന്നണി പാടിക്കൊണ്ടാണ്‌ മലയാള സിനിമാലോകത്തേക്ക് ജ്യോത്സ്നയെത്തിയത് .‌മലയാളത്തിലെ പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധേയമായ സ്വരമാണ് ജ്യോത്സ്നയുടേത്. തൃശ്ശൂർ സ്വദേശിനിയായ ജ്യോത്സ്‌ന രാധാകൃഷ്ണൻ. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന ജ്യോത്സ്‌ന കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്.

jyotsna.3

‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയതെങ്കിലും ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയത് ‘നമ്മളി’ലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനമാണ്. വേറിട്ട സ്വരമാണ് ജ്യോത്സ്നയെ തന്റെ സമകാലികരായ ഗായികമാർക്കിടയിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ‘സ്വപ്നക്കൂടി’ലെ കറുപ്പിനഴക്, ‘മനസ്സിനക്കരെ’യിലെ മെല്ലെയൊന്നു പാടൂ, ‘പെരുമഴക്കാല’ത്തിലെ മെഹറുബാ എന്നിവയെല്ലാം ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയ ഗാനങ്ങളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.

jyotsna.4

ഇപ്പോൾ തന്റെ ആദ്യ നഷ്ട പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോത്സന. ഒരു ചാനല്‍ പരിപാടിക്ക് ഇടെയാണ് ജ്യോത്സന ഇക്കാര്യം തുറന്ന് പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യന്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് എന്നെ ഇഷ്ടമാണെന്നും എന്നോടു പറഞ്ഞത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാനും അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴൊക്കെ ഞാന്‍ സ്‌കൂള്‍ ബസിലാണ് സ്‌കൂളിലേയ്ക്കു പോവുകയും തിരിച്ചു വരികയും ചെയ്തുകൊണ്ടിരുന്നത്. ആ പയ്യന്‍ നടന്നും. അങ്ങനെ അവനെ കാണാന്‍ വേണ്ടി ഞാന്‍ സ്‌കൂള്‍ ബസ് യാത്ര ഒഴിവാക്കി ഗള്‍ഫിലെ ആ പൊരിവെയിലത്തു നടന്നു പോകാന്‍ തുടങ്ങി. വെറുതെ സ്‌കൂള്‍ ബസ് ഫീസ് കൊടുക്കണ്ടല്ലോ എന്നായിരുന്നു വീട്ടില്‍ പറഞ്ഞ കാരണം.

jyotsna.2

അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ അവന്‍ സൈക്കിള്‍ ചവിട്ടി എന്നെത്തന്നെ നോക്കി ആ പരിസരത്തുകൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എന്റെ അച്ഛന്‍ അതുവഴി വന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛന്‍ എന്നെ സ്‌നേഹപൂര്‍വം ഉപദേശിച്ചു. അച്ഛന്റെ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയും ചെയ്തു.പിറ്റേ ദിവസം മുതല്‍ ഞാന്‍ സ്‌കൂള്‍ ബസില്‍ യാത്ര തുടര്‍ന്നു. പിന്നീട് എന്നിലെ മാറ്റങ്ങള്‍ കണ്ട് എന്തോ പ്രശ്‌നമുണ്ടെന്ന് അവനു സംശയം തോന്നുകയും അവനും മാറി നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവന്‍ ഇഷ്ടത്തിലായി’. എന്നും ജ്യോത്സ്‌ന പറഞ്ഞു

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago