മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മോഹന്‍ലാല്‍. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് മോഹന്‍ലാലിന്റെ യാത്ര. നടനായും ഗായകനായും നിര്‍മാതാവായും ഇപ്പോഴിതാ സംവിധായകനുമായിരിക്കുകയാണ് മോഹന്‍ലാല്‍. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അബിനയും സംവിധാനവും ഇപ്പോള്‍ ഒരുമിച്ച് കൊണ്ടുപോകുകയാണ് താരം. ഇതിനിടെ മോഹന്‍ലാലിന്റെ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗായകന്‍ എം.ജി ശ്രീകുമാര്‍.
മോഹന്‍ലാലും പ്രേംനസീറും എം.ജി ശ്രീകുമാറുമാണ് വിഡിയോയിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയുടെ വിഡിയോയാണിത്. അധികമാരും ഈ വിഡിയോ കണ്ടിട്ടില്ല. പരിപാടിയില്‍ പാട്ട് പാടാനായി മോഹന്‍ലാലിനെ നസീര്‍ വേദിയിലേക്ക് ക്ഷണിക്കുന്നതും മോഹന്‍ലാല്‍ പാടുന്നതുമാണ് വിഡിയോയില്‍.
‘പാട്ട് പാടാന്‍ കഴിവുള്ള സൂപ്പര്‍ സ്റ്റാര്‍’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു നസീര്‍ മോഹന്‍ലാലിനെ വേദിയിലേയ്ക്ക് ക്ഷണിച്ചത്. ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ടാണ് മോഹന്‍ലാലും ശ്രീകുമാറും ചേര്‍ന്ന് വേദിയില്‍ പാടിയത്. സിനിമയില്‍ മോഹന്‍ലാലും മാള അരവിന്ദനും ചേര്‍ന്നായിരുന്നു ഈ ഗാനം ആലപിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…