ഗുരുവായൂര്‍ കണ്ണനെ തൊഴുത് ഗായിക മഞ്ജരി

മലയാള സംഗീത ലോകം കണ്ട എണ്ണമറ്റ ഗായകരിലെ മികച്ച ഒരു പാട്ടുകാരി തന്നെയാണ് മഞ്ജരി എന്ന് നിസംശയം പറയാം. സത്യന്‍ അന്തിക്കാട് സംവിധാനം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ മഞ്ജരിക്ക് മലയാളികളുടെ മനസില്‍ സ്ഥാനം നേടാനായി. പാടിയ പാട്ടുകളില്‍ ഒട്ടുമിക്കതും ഹിറ്റ്. മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട് മഞ്ജരിക്ക്. സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസല്‍ ഗായിക കൂടിയാണ് മഞ്ജരി.

manjari.image

ഇപ്പോഴിതാ ഗുരുവായൂര്‍ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജരി. രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ ഞാന്‍ പാടും ഗീതത്തോടാണോ എന്ന അടിക്കുറിപ്പോടെയാണ് നടയില്‍ തൊഴുത് പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ മഞ്ജരി പങ്കു വെച്ചിരിക്കുന്നത്.

2005ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാര്‍ഡ് രണ്ടുതവണയും നേടിയിട്ടുണ്ട്. 1986-ല്‍ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്. പക്ഷേ, വളര്‍ന്നത് മസ്‌കറ്റിലാണ്. നിരവധി ആല്‍ബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്. ഗായികയെന്നതിലുപരി അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് മഞ്ജരി. ജയസൂര്യ നായകനായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന സിനിമയിലും മഞ്ജരി അഭിനയിച്ചിട്ടുണ്ട്.

manjari.image.new
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago