മലയാളത്തിന്റെ ഭാവഗായകനാണ് പി ജയചന്ദ്രൻ. ടെക്നോളജി ഇത്രയേറെ വളർന്നിട്ടും പുതുതലമുറ ഫോണിലും ടാബിലും നോക്കി പാടുമ്പോഴും തന്റെ കുഞ്ഞുഡയറിയിൽ സ്വന്തം കൈപ്പടയിൽ ചെറുതായി എഴുതിയ വരികൾ നോക്കി പാടുന്ന ഗായകൻ. മലയാളികൾ ഇത്രയേറെ ആരാധിക്കുന്ന ഗായകൻ ആണെങ്കിലും താൻ ഇപ്പോഴും ഒരു സംഗീത ആസ്വാദകൻ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രായത്തെ പടിക്കു പുറത്ത് നിർത്തി ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന ജയചന്ദ്രന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
രാജകുടുംബാംഗമാണ് ജയചന്ദ്രൻ. കൊച്ചി രാജകുടുംബാംഗമായ രവിവർമ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി 1944 മാർച്ച് മൂന്നിന് ജനനം. ഇപ്പോൾ 77 വയസാണ് പ്രായമെങ്കിലും തന്റെ ദിനചര്യകൾക്കോ ഭക്ഷണരീതികൾക്കോ ഒന്നും യാതൊരുവിധ മാറ്റവുമില്ല. തികഞ്ഞ സസ്യഭുക്കായിരുന്ന അദ്ദേഹം ചിക്കൻ കഴിച്ചു തുടങ്ങിയത് പാട്ടിനു വേണ്ടി ആയിരുന്നു. ചിക്കൻ കഴിച്ചാൽ പാടാൻ കുറച്ചു കൂടെ സുഖമായിരിക്കും എന്ന ദേവരാജൻ മാസ്റ്ററുടെ ഉപദേശത്തെ തുടർന്ന് ആയിരുന്നു അത്. അങ്ങനെ സസ്യഭുക്കായിരുന്നു ജയചന്ദ്രൻ ഒട്ടും മനസില്ലാതെ ചിക്കൻ കഴിച്ചു തുടങ്ങി. എന്നാൽ, താമസിയാതെ തന്നെ അത് തനിക്ക് പറ്റിയ പരിപാടിയല്ലെന്ന് ജയചന്ദ്രന് മനസിലായി. അതോടെ ചിക്കൻ കഴിക്കുന്നത് പൂർണമായി നിർത്തി. പക്ഷേ, ജയചന്ദ്രന്റെ സ്വരത്തിനോ പാട്ടിനോ അത് ഒരു മാറ്റവും വരുത്തിയില്ല.
അത് മാത്രമല്ല അങ്ങനെ വലിയ രീതിയിൽ സാധകം ചെയ്യുന്ന ആളുമല്ല ജയചന്ദ്രൻ. രാത്രിയിൽ ഭക്ഷണമൊക്കെ കഴിഞ്ഞാണ് ഭാവഗായകന്റെ സാധകമെന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അത് ഇങ്ങനെയാണ്, രാത്രിയിലെ ഭക്ഷണം ഒക്കെ കഴിഞ്ഞ് തന്റെ ഏറ്റവും അടുത്ത മൂന്നോ നാലോ ആളുകളെ ഫോണിൽ വിളിക്കും. എന്നിട്ട് നേരത്തെ പാടിയ പാട്ടുകളും ഇനി പാടാൻ പോകുന്ന പാട്ടുകളും പാടിക്കൊടുക്കും. ഇതാണ് സാധകം, രാത്രി പതിനൊന്നരയോടെ ഉറങ്ങും. ഭക്ഷണരീതികളും അതീവലളിതമാണ്. ബ്രേക്ക് ഫാസ്റ്റിന് മൂന്ന് ഇഡ്ഡലിയും ചട്ണിയും ധാരാളം. ഉച്ചയ്ക്ക് ചോറിനൊപ്പം അൽപം തൈരും പപ്പടവും അച്ചാറുമുണ്ടെങ്കിൽ കുശാൽ. ഏഴു മണിയാകുമ്പോൾ രാത്രി ആഹാരം. ജയചന്ദ്രന്റെ ഒരു ദിവസത്തെ ഭക്ഷണം കഴിഞ്ഞു. സോഷ്യൽ മീഡിയയും എസ് എം എസും ഇന്നും അന്യം. ചെറിയ കാര്യങ്ങൾക്ക് ഒരുപാട് ഒച്ച വെയ്ക്കുകയും വലിയ കാര്യങ്ങൾ സമാധാനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ആളാണ് ജയചന്ദ്രൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…