തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റി സിനിമയിലേക്കെത്തിയ താരമാണ് സിദ്ധാര്‍ത്ഥ് മേനോന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ബാംഗ്ലൂര്‍ ഡേയ്‌സ്, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളില്‍ സിദ്ധാര്‍ത്ഥ് ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചു.ഇതിനിടെ സിദ്ധാര്‍ത്ഥും അതിഥി രവിയും അഭിനയിച്ച ‘യേ ലവ്’ എന്ന മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനകനായി അറിയപ്പെട്ടു തുടങ്ങുന്നതിനിടെയാണ് സിദ്ധാര്‍ത്ഥ് അപ്രതീക്ഷിതമായി അഭിനയ രംഗത്തേക്ക് എത്തിയത്.
ജാന്‍ എ മാനിന് ശേഷം സിദ്ധാര്‍ത്ഥ് മേനോന്‍ നായക പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങളാണ് ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ദീഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവിചന്ദ്രനാണ് ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-ഒ20 സ്‌പെല്‍, എഡിറ്റര്‍-ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല അരുണ്‍ മോഹനന്‍. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ് ജെഫിന്‍ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍. ഒക്ടോബര്‍ ഏഴിന് ചിത്രം തീയറ്ററുകളില്‍ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…