പാട്ടിനെ ചേര്‍ത്തുപിടിച്ച് അഭിനയ ലോകത്ത് ചുവടുറപ്പിക്കാന്‍ സിദ്ധാര്‍ത്ഥ് മേനോന്‍; ‘ഇനി ഉത്തരം’ പ്രേക്ഷകരിലേക്കെത്തുന്നു

തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റി സിനിമയിലേക്കെത്തിയ താരമാണ് സിദ്ധാര്‍ത്ഥ് മേനോന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ബാംഗ്ലൂര്‍ ഡേയ്‌സ്, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളില്‍ സിദ്ധാര്‍ത്ഥ് ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചു.ഇതിനിടെ സിദ്ധാര്‍ത്ഥും അതിഥി രവിയും അഭിനയിച്ച ‘യേ ലവ്’ എന്ന മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനകനായി അറിയപ്പെട്ടു തുടങ്ങുന്നതിനിടെയാണ് സിദ്ധാര്‍ത്ഥ് അപ്രതീക്ഷിതമായി അഭിനയ രംഗത്തേക്ക് എത്തിയത്.

വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘റോക്സ്റ്റാര്‍’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയ രംഗത്തേക്ക് എത്തിയത്. ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചത്. തുടര്‍ന്ന് ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം ‘സോളോ’, ഡോക്ടര്‍ സിജു ജവഹറിന്റെ ‘കഥ പറഞ്ഞ കഥ’, അഞ്ജലി മേനോന്‍ പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ‘കൂടെ’, ടി.കെ രാജീവ്കുമാര്‍ ഒരുക്കിയ ‘കോളാമ്പി’ എന്നി ചിത്രങ്ങളിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ‘ജാന്‍ എ മാന്‍’ എന്ന ചിത്രത്തിലെ വേഷമാണ് നടനെന്ന നിലയില്‍ സിദ്ധാര്‍ത്ഥിനെ ശ്രദ്ധേയനാക്കിയത്. ചിത്രത്തില്‍ സീരിയല്‍ താരം രതീഷിനെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചത്. സിദ്ധാര്‍ത്ഥ് അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ജാന്‍ എ മാനിന് ശേഷം സിദ്ധാര്‍ത്ഥ് മേനോന്‍ നായക പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങളാണ് ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ദീഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവിചന്ദ്രനാണ് ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-ഒ20 സ്‌പെല്‍, എഡിറ്റര്‍-ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല അരുണ്‍ മോഹനന്‍. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ് ജെഫിന്‍ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍. ഒക്ടോബര്‍ ഏഴിന് ചിത്രം തീയറ്ററുകളില്‍ എത്തും.

 

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago