കണ്ണിറുക്കി മനം കവർന്ന പ്രിയ വാര്യർ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ തിരക്കിലാണ്. ഇപ്പോഴിതാ അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ് ആണ് പ്രിയയ്‌ക്കൊപ്പം വീഡിയോയില്‍ ഉള്ളത്. ചുംബിക്കാനൊരുങ്ങുന്ന പ്രിയ വാര്യരെ പറ്റിച്ചുപോകുന്ന സിനുവിനെ വീഡിയോയില്‍ കാണാനാവുക. ചുംബിക്കാനെന്ന ഭാവത്തിലെത്തി കൈയിലിരിക്കുന്ന വെള്ളം കുടിക്കുകയാണ് വീഡിയോയില്‍ സിനു. ‘ഇതെന്തിന്റെ കുഞ്ഞാടേ?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ശ്രീദേവി ബംഗ്ലാവെന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയ ഇപ്പോള്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…