പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘സിതാരാമം’ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. തെലുങ്കിൽ ദുൽഖറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘സിതാരാമം’. തെലുങ്കിന് ഒപ്പം തമിഴ്, മലയാളം ഭാഷകളിൽ കൂടി ചിത്രം റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ഹിന്ദിയിലേക്കും എത്തുകയാണ് സിതാരാമം. ഓഗസ്റ്റ് 19നാണ് ചിത്രത്തിന്റെ ഹിന്ദി വേർഷൻ റിലീസ് ചെയ്യുന്നത്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 60കളില്‍ നടക്കുന്ന പ്രണയകഥയാണ് സിതാരാമം പറയുന്നത്.
ഓഗസ്റ്റ് അഞ്ചിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഹിന്ദി ‘സിതാരാമം’ ഓഗസ്റ്റ് 19ന് റിലീസ് ചെയ്യുമെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രദര്‍ശനാനുമതി ലഭിച്ചതോടെ ‘സിതാരാമം’ യു എ ഇയില്‍ വ്യാഴാഴ്ച റിലീസ് ചെയ്തു. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും നായികമാരായ ചിത്രത്തില്‍ സുമന്ദ്, പ്രകാശ് രാജ്, ഗൗതം വാസുദേവ മേനോന്‍, ഭൂമിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാനി, സായ് ധരം തേജ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, ചിത്രത്തിലെ റാം എന്ന കഥാപാത്രം ദുല്‍ഖറിനു വേണ്ടി എഴുതപ്പെട്ടതായിരുന്നെന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപുടി പറഞ്ഞിരുന്നു. സീതാമഹാലക്ഷ്മിയായി മൃണാള്‍ താക്കൂര്‍ അഭിനയിച്ചപ്പോള്‍ ചിത്രത്തില്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിച്ചത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയ ചിത്രം യു എസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…