Categories: Celebrities

‘നിങ്ങളുടെ ശരീരത്തോട് അൽപസമയം സംസാരിക്കൂ’; വർക് ഔട്ട് വീഡിയോയുമായി ഗായിക സിതാര കൃഷ്ണകുമാർ

നടിമാർ തങ്ങളുടെ വർക് ഔട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിൽ ആരാധകർക്ക് അത്ഭുതമൊന്നും തോന്നാറില്ല. കാരണം, അത് പതിവാണ്. എന്നാൽ അഭിനേത്രികൾ മാത്രമല്ല ഗായികമാരും തങ്ങളുടെ ഫിറ്റ്നസ് നിലനിർത്തുന്നതിൽ കരുതലുള്ളവരാണ്. അത്തരത്തിൽ മലയാളികളെ ആദ്യം അമ്പരപ്പിച്ചത് ഗായികയും അവതാരകയുമായ റിമി ടോമി ആയിരുന്നു. ഇപ്പോൾ ഇതാ വർക് ഔട്ട് വീഡിയോയുമായി എത്തി സിത്താര കൃഷ്ണകുമാറും നമ്മളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വർക്ക് ഔട്ടിന്റെ വീഡിയോ സിതാര പങ്കുവെച്ചത്.

122 പൗണ്ട് ഭാരമാണ് താരം വർക് ഔട്ടിന്റെ ഭാഗമായി ലിഫ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോയാണ് പങ്കുവെച്ചത്. പത്തു തവണ വീതമുള്ള മൂന്ന് സെറ്റ് ആണ് താരം പൂർത്തിയാക്കിയത്. ചെറിയൊരു കുറിപ്പോടു കൂടിയാണ് തന്റെ വെയിറ്റ് ലിഫ്റ്റിംഗ് വീഡിയോ താരം പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ, ‘എന്‍റെ പ്രായത്തിലുള്ള സ്ത്രീകളോട്, ചില നേരങ്ങളിൽ നമ്മൾ നടുവേദന, സന്ധിവേദന, അമിത ശരീരഭാരം എന്നിവയെക്കുറിച്ചു പരാതിപ്പെടാറുണ്ട്. ജോലി സമ്മർദ്ദം, ഹോർമോണ്‍ വ്യതിയാനം തുടങ്ങിയവയൊക്കെ ആയിരിക്കാം അതിന് കാരണം. നിങ്ങളുടെ ശരീരത്തോട് സംസാരിക്കാൻ അൽപസമയം കണ്ടെത്തൂ. എന്നെ വിശ്വസിക്കൂ, തീർച്ചയായും ഇത് ഗുണം ചെയ്യും. ഇത് ആഡംബര ജിമ്മുകളിൽ പണം ചെലവഴിക്കുന്നതിനെക്കുറിച്ച് മാത്രമല്ല പറയുന്നത്. വേഗതയിലുള്ള നടത്തത്തിനു പോലും വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും. എനിക്ക് മിടുക്കനായ ഈ പരിശീലകനുണ്ട്. സഹോദര, നിങ്ങൾ ഒരു വിസ്മയമാണ്’ – സിതാര കുറിച്ചു.

 

 

രണ്ടു തവണ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള നടിയാണ് സിതാര കൃഷ്ണകുമാർ. ചെറുപ്പം മുതൽ സംഗീതം അഭ്യസിക്കുന്ന സിതാര 2007 മുതലാണ് സിനിമയിൽ സജീവമായത്. വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന സിനിമയിൽ ആയിരുന്നു സിതാര ആദ്യമായി പിന്നണി ഗായികയായത്. ഇതുവരെ ഏകദേശം മുന്നൂറിൽ അധികം പാട്ടുകളാണ് സിതാര സിനിമയിൽ പാടിയിട്ടുള്ളത്. തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയിട്ടുള്ള സിതാര സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഗായിക സയനോര സോഷ്യൽ മീഡിയയിൽ സദാചാര ആക്രമണത്തിന് ആക്രമിക്കപ്പെട്ടപ്പോൾ സിതാരയും സുഹൃത്തുക്കളും അതിന് പിന്തുണ നൽകിയിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago