കേരളത്തിലെ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമായ ഡോക്ടർ തൃശൂർ രാഗത്തിൽ ഹൗസ്‌ഫുൾ. ശിവകാർത്തികേയൻ നായകനായ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് നെൽസനാണ്. നയൻതാര നായികയായ കൊളമാവ് കോകില എന്ന ചിത്രം സംവിധാനം നിർവഹിച്ച നെൽസന്റെ പുതിയ ചിത്രം വിജയ് നായകനായ ബീസ്റ്റാണ്. തമിഴ്‌നാട്ടിൽ വൻ വിജയം കുറിച്ച ശേഷമാണ് ഡോക്ടർ കേരളത്തിലെത്തിയത്. ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തിലെ ചിത്രത്തിനുള്ള സ്വീകാര്യത മറ്റ് മലയാളം റിലീസുകൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സ്റ്റാര്‍’ എന്ന ചിത്രമാണ് കോവിഡ് മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്ന് ഈ സാഹചര്യത്തിൽ തീയറ്ററുകളിൽ എത്തുന്ന ആദ്യ മലയാള ചലച്ചിത്രം. നാളെയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്. ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ക്യാബിൻ എന്ന ഒരു ചിത്രവും നാളെ തീയറ്ററുകളിൽ എത്തുന്നുണ്ട്.
കൈലാഷിനെ നായകനാക്കി വിനോദ് ഗുരുവായൂർ ഒരുക്കുന്ന മിഷൻ സി നവംബർ അഞ്ചിന് തീയറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് നവംബർ പന്ത്രണ്ടിനും തീയറ്ററുകളിലെത്തും. നവംബർ 19 – എല്ലാം ശരിയാകും, ഭീമന്റെ വഴി, ജാനേമൻ, നവംബർ 25 – കാവൽ, നവംബർ 26 – ആഹാ, എസ്‌കേപ്പ്, സുമേഷ് & രമേഷ് തുടങ്ങിയവയാണ് മറ്റു റിലീസുകൾ. ജിബൂട്ടിയും കുഞ്ഞേൽദോയുമാണ് തീയറ്റർ റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. അതോടൊപ്പം തന്നെ മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ റിലീസ് ചെയ്യിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തിങ്കളാഴ്ച നിശ്ചയം [ഒക്ടോബർ 29], നിവിൻ പോളി നായകനാകുന്ന കനകം കാമിനി കലഹം [നവംബർ 12], ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി [ഡിസംബർ 24], മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡി തുടങ്ങിയവയാണ് ഒടിടി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. ഇത് കൂടാതെ ജനുവരി 21ന് വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രം ഹൃദയവും ഫെബ്രുവരി പത്തിന് മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടും തീയറ്ററുകളിലെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…