മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ട്ടിച്ച ചിത്രം ആയിരുന്നു മണിച്ചിത്രത്താഴ്. റിലീസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾ മടുപ്പ് കൂടാതെ ചിത്രം കാണുന്നു. ചിത്രത്തിലെ പാട്ടും രംഗങ്ങളും എന്തിനേറെ പറയുന്നു, ഡയലോഗുകൾ പോലും ഇന്നും ഓരോ മലയാളിക്കും കാണാപ്പാഠം ആണ്. ചിത്രത്തിലെ ശോഭനയുടെയും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും എല്ലാം അഭിനയം ചിത്രത്തിന്റെ വിജയത്തിന് കാരണമായി. ശോഭന എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ മണിച്ചിത്രത്താഴ് സിനിമ പിറകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തെ പറ്റി ശോഭന പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
മണിച്ചിത്രത്താഴ് ” എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാൾ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു…..ഇന്നും അതെ..നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം…സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നുവെന്നുമായിരുന്നു ശോഭന കുറിച്ചത്.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുകളുമായി ഏത്തിയത്. ഇന്നും ചിത്രത്തിന്റെ പേര് പറയുമ്പോൾ തന്നെ മലയാളികൾക്ക് ഒരു അഭിമാനം തന്നെയാണ്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രത്തിന് അന്യ ഭാഷ റീമേക്കുകളും ഇറങ്ങിയിരുന്നു. ആ ചിത്രങ്ങളും വമ്പൻ വിജയം ആണ് നേടിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…