ബിഗ് ബോസ് സീസണ്‍ ഫോറില്‍ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലിം. ജെന്‍ഡര്‍ ഈക്വാലിറ്റി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ അടക്കം റിയാസ് സ്വീകരിച്ച നിലപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് പരിപാടിയില്‍ റിയാസ് അതിഥിയായി എത്തിയപ്പോള്‍ അവതാരക മീര ചോദിച്ച ചോദ്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. റിയാസിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് മീര ചോദിച്ചത്. ഇതിന് കൃത്യമായ മറുപടിയും റിയാസ് നല്‍കുന്നുണ്ട്.
റിയാസ് തന്റെ ഓറിയന്റേഷന്‍ സ്‌പെഷ്യലാണെന്ന് പറഞ്ഞു എന്നാണ് മീര ചൂണ്ടിക്കാട്ടുന്നത്. ഇതിന് മറുപടിയായി തന്റെ ഓറിയന്റേഷന്‍ സ്‌പെഷ്യലാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും താനാണ് സ്‌പെഷ്യല്‍ എന്നാണ് പറഞ്ഞതെന്നുമായിരുന്നു റിയാസ് പറഞ്ഞത്. താന്‍ പറയാത്ത കാര്യങ്ങള്‍ മീര പറഞ്ഞതായും റിയാസ് പറഞ്ഞു. അവതാരക പറഞ്ഞ മറ്റൊരു കാര്യം റിയാസ് പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് താഴെ ഇത് ആണാണോ പെണ്ണാണോ എന്നാണ് പലരും ചോദിക്കുന്നതെന്നായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള കമന്റുകള്‍ വരുന്നുണ്ടെങ്കില്‍ അത് തന്റെ പ്രശ്‌നമല്ലെന്നും അത് അവരുടെ പ്രശ്‌നമാണെന്നും റിയാസ് പറഞ്ഞു.
റിയാസിനെ ബുള്ളി ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. രണ്ടു കൂട്ടരുമുണ്ടാകാമെന്നും എന്നാല്‍ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നും റിയാസ് മറുപടി നല്‍കി. ഫിസിക്കലി അട്രാക്ടീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്നും അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അപ്രോച്ച് ചെയ്യാറുണ്ടോ എന്നുമായിരുന്നു മറ്റൊരു ചോദ്യം. റിയാസ് അതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നും മീര ചോദിച്ചു. ദാറ്റ്സ് മൈ പേഴ്‌സണല്‍ ലൈഫ് എന്നായിരുന്നു റിയാസ് പറഞ്ഞത്. ഞാനത് പേഴ്സണലി ഹാന്‍ഡില്‍ ചെയ്യും. അത് ഈയൊരു ഷോയില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…