ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഇതിലെ കഥാപാത്രങ്ങളെല്ലാം കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം സീരിയലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു കല്യാണ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ വിവാഹം നടന്നിരിക്കുകയാണ്. സീരിയല്‍ കഥാപാത്രങ്ങളായ സുമിത്രയുടേയും രോഹിത്തിന്റേയും വിവാഹമാണ് നടന്നത്.
മുന്‍ ഭര്‍ത്താവ് സിദ്ധുവിനെയും അയാളുടെ ഭാര്യയേയും സാക്ഷി നിര്‍ത്തിയാണ് രോഹിത്ത് സുമിത്രയുടെ കഴുത്തില്‍ താലികെട്ടിയത്. സിദ്ധുവിന്റെ അച്ഛന്‍ ശിവദാസന്‍ ആയിരുന്നു പ്രധാന കാരണവരുടെ സ്ഥാനത്ത്. സുമിത്രയുടെ വീട്ടുകാരും സീരിയലിലെ പ്രധാന താരങ്ങളും എല്ലാം ഒത്തുചേര്‍ന്ന ഗ്രാന്‍ഡ് എപ്പിസോഡ് ആയിരുന്നു സുമിത്രയുടെ വിവാഹം. വിവാഹം മുടക്കാന്‍ സിദ്ധു നടത്തിയ തന്ത്രങ്ങള്‍ എല്ലാം പൊളിയുന്നതും ഈ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്.
മലയാളത്തിലെ ടെലിവിഷനില്‍ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളില്‍ ഒന്നാണ് കുടുംബ വിളക്ക്. ഭര്‍ത്താവില്‍ നിന്നും അവഗണന നേരിട്ട് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ജീവിച്ച സുമിത്ര എന്ന വീട്ടമ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് സീരിയല്‍ പറയുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…