സംവിധായകനായും അഭിനേതാവായും ശ്രദ്ധനേടിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമ പ്രമോഷന്റെ ഭാഗമായി നല്‍കുന്ന ഇന്റര്‍വ്യൂകളാണ് ധ്യാനിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ആളുകളെ രസിപ്പിക്കുന്നതിനൊപ്പം തുറന്ന സംസാര രീതി ധ്യാനിനെ പലപ്പോഴും വിവാദത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ധ്യാനിന് മാപ്പുപറയേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ധ്യാനിന്റെ പുതിയൊരു അഭിമുഖമാണ് വൈറലായിരിക്കുന്നത്. ഇതിന്റെ പേരില്‍ ധ്യാന്‍ വിമര്‍ശനം നേരിടുകയും ചെയ്തു.
പുതിയ സിനിമ ഖാലി പേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം അഭിമുഖം നല്‍കിയത്. ധ്യാനിനൊപ്പം നടന്‍ സോഹന്‍ സീനുലാലും ഉണ്ടായിരുന്നു. അഭിമുഖത്തിനിടെ ചില നടീ നടന്മാര്‍ മുന്നിലൂടെ പോയാല്‍ എന്ത് കമന്റായിരിക്കും പറയുകയെന്ന് അവതാരക ചോദിച്ചു. മോഹന്‍ലാല്‍ മുന്നിലൂടെ പോയാല്‍ എന്തായിരിക്കും തോന്നുക എന്നായിരുന്നു ചോദ്യം. ‘ഹായ് ലാലേട്ടന്‍’എന്നായിരിക്കും തോന്നുകയെന്ന് സോഹന്‍ പറഞ്ഞപ്പോള്‍ അതല്ല താന്‍ ഉദ്ദേശിച്ചതെന്ന് അവതാരക പറഞ്ഞു. തുടര്‍ന്ന് ധ്യാനിനോടായി ചോദ്യം. ധ്യാനിന്റെ സുഹൃത്തുകൂടിയായ ബേസില്‍ മുന്നിലൂടെ പേയാല്‍ എന്തായിരിക്കും വിചാരിക്കുക എന്നായിരുന്നു ചോദ്യം. ഇതിന് ‘അങ്ങ് പോകട്ടെധ എന്ന് വിചാരിക്കുമെന്ന് ധ്യാന്‍ മറുപടി നല്‍കി. ഇതിന് ശേഷം ആണുങ്ങള്‍ പാസ് ചെയ്‌പോയാല്‍ എന്ത് തോന്നാന്‍, പെണ്‍കുട്ടികളുടെ കാര്യം ചോദിക്കൂ എന്നായി ധ്യാന്‍. ആദ്യം നിത്യ മേനോനെപ്പറ്റിയും നവ്യ നായരേപ്പറ്റിയും ചോദിച്ച അവതാരക പിന്നീട് ഹണി റോസിനെക്കുറിച്ച് ചോദിക്കുകയായിരുന്നു.
ഹണി റോസിനോട് അവിടെത്തന്നെ നില്‍ക്കാന്‍ പറയുമെന്ന് സോഹന്‍ സീനു ലാല്‍ പറഞ്ഞപ്പോള്‍ ഹണി റോസിനോട് അവിടെ നില്‍ക്കാന്‍ പറയുമെന്നും തങ്ങള്‍ പാസ് ചെയ്ത് പൊക്കോളാം എന്ന് പറയുമെന്നുമാണ് ധ്യാന്‍ പറഞ്ഞത്. ധ്യാനിന്റെ മറുപടി കേട്ടതും അവതാരക പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നും എല്ലാം മോശമായിട്ടാണോ കാണുന്നതെന്നും സോഹന്‍ ചോദിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ അവതാരകയുടെ ചോദ്യവും ധ്യാനിന്റെ മറുപടിയുമെല്ലാം വിമര്‍ശിക്കപ്പെടുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…