ഭർത്താവിന് പാദപൂജ ചെയ്ത കന്നഡ നടി പ്രണിത സുഭാഷിന് എതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ. തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലാണ് ഭർത്താവിന് പാദപൂജ ചെയ്യുന്ന ചിത്രം പ്രണിത പങ്കുവെച്ചത്. ‘ഭീമന അമാവാസ്യ’ എന്ന് കുറിച്ചാണ് പ്രണിത ചിത്രം പങ്കുവെച്ചത്. കസേരയിൽ ഇരിക്കുന്ന ഭർത്താവിന്റെ കാൽച്ചുവട്ടിൽ ഇരിക്കുന്ന വിധത്തിലാണ് ഫോട്ടോ. ഭർത്താവിന്റെ കാൽച്ചുവട്ടിൽ ഇരുന്ന് അദ്ദേഹത്തിന്റെ പാദപൂജ ചെയ്യുകയാണ് നടിയെന്ന് വ്യക്തം.
ചിത്രം പങ്കുവെച്ചതിനു പിന്നാലെ സോഷ്യൽമീഡിയയിൽ പ്രണിതയ്ക്ക് എതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പ്രണിത പങ്കുവെച്ച ചിത്രം സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് ഒരു വിഭാഗം ശക്തമായി ഉയർത്തുന്ന വിമർശനം. ഭീമന അമാവാസ്യ എന്ന ആഘോഷത്തിന്റെ ഭാഗമായാണ് പാദപൂജ. ഭർത്താവ് നിതിൻ രാജുവിന്റെ പാദപൂജയാണ് താരം നടത്തിയത്.
ഭർത്താവിന്റെ കാൽപാദങ്ങൾ പ്ലേറ്റിൽ വെച്ച് പൂജിക്കുകയാണ് താരം. ട്വിറ്ററിൽ പ്രണിത പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ ട്വിറ്ററിൽ വൈറലായി. ചിത്രത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങളും എത്തി. ഭർത്താവിന്റെ കാൽചുവട്ടിൽ ഇരിക്കുന്നത് മണ്ടത്തരമാണെന്നും എഴുന്നേറ്റ് ഭർത്താവിന്റെ ഒപ്പമിരുന്ന് ജീവിതം ആഘോഷിക്കൂ എന്നായിരുന്നു ഒരു കമന്റ്. ഇത്തരത്തിലുള്ള പുരുഷമേധാവിത്ത കാര്യങ്ങൾ ചെയ്യുന്നത് നിർത്തൂ എന്നാണ് ഒരാൾ കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…