Categories: Uncategorized

50 ലക്ഷം രൂപ വിലയുള്ള എത്തോസ്‌ വാച്ചണിഞ്ഞ് മമ്മൂട്ടി, ഞെട്ടലോടെ സോഷ്യൽ മീഡിയ

ഫാഷനിൽ എന്നും പുതുമ തേടുന്നവരാണ് താരങ്ങൾ എല്ലാവരും, മിക്കപ്പോഴും  ഇവർ വാങ്ങുന്ന വാഹങ്ങളുടെയും ഫോണുകളുടെയും വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്, ടെക്‌നോളജി, വാഹനം, ഇവയോടൊക്കെ പ്രത്യേകമായൊരു ക്രേസുള്ള താരമാണ് മമ്മൂട്ടി, അദ്ദേഹത്തോടൊപ്പമുള്ളവരെല്ലാം ഇതേക്കുറിച്ച്‌ പറഞ്ഞിരുന്നു. വാഹനം വാങ്ങാന്‍ തീരുമാനിച്ചാല്‍ പലരും ആദ്യം സമീപിക്കുന്നത് മമ്മൂട്ടിയെയാണ്. മമ്മൂട്ടിയുടെ നിര്‍ദേശത്തിനായാണ് എല്ലാവരും പ്രാധാന്യം നല്‍കാറുള്ളത്. മമ്മൂട്ടിയുടെ അതേ താല്‍പര്യം മകനായ ദുല്‍ഖര്‍ സല്‍മാനുമുണ്ട്.

മിക്കപ്പോഴും മമ്മൂട്ടി സ്വന്തമാക്കുന്ന ഇത്തരം വസ്തുക്കളുടെ വിശേഷതകൾ സോഷ്യൽ മീഡിയ ചർച്ചയാക്കാറുണ്ട്, താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്നുമാണ് ആരാധകർ ഇത് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഒരു ചിത്രം ഏറെ വൈറലായിരുന്നു, കറുത്ത ഡെനിം ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ഫോട്ടോയായിരുന്നു  കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഫോട്ടോ തരംഗമായി മാറിയതിന് പിന്നാലെയായാണ് മമ്മൂട്ടി അണിഞ്ഞ വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. 50 ലക്ഷം രൂപ വിലയുള്ള വാച്ചാണ് മമ്മൂട്ടി അണിഞ്ഞിട്ടുള്ളതെന്ന കണ്ടെത്തലുകളുമായാണ് സോഷ്യല്‍ മീഡിയ എത്തിയത്. ആഡംബരത്തോട് ഭ്രമമുള്ളയാളാണ് അദ്ദേഹമെന്നായിരുന്നു ചിലരുടെ കമന്‍രുകള്‍. ഇത്രയും വിലയുള്ള വാച്ച്‌ വാങ്ങിയതിനെക്കുറിച്ച്‌ വ്യത്യസ്തമായുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിനാണ് വാച്ച്‌ കലക്ഷന്‍ കൂടുതലെന്നായിരുന്നു ചിലരുടെ കമന്റുകള്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago