Categories: Celebrities

മെസഞ്ചര്‍ തുറക്കാത്തത് നന്നായി, ഒരു ഹായ് ഇവിടെയും വന്നിട്ടുണ്ട് !!! അനന്തുവിന്റെ മെസേജുകള്‍ കുത്തിപൊക്കി സോഷ്യല്‍ മീഡിയ

സിനിമാ താരമായ മാലാ പാര്‍വ്വതിയുടെ മകന്‍ സീമ വിനീതിനയച്ച അശ്‌ളീല സന്ദേശങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പുകയുകയാണ്. താരത്തിന്റെ മകന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം കഴിഞ്ഞ ദിവസമാണ് സീമ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീമ ഇക്കാര്യം തുറന്നെഴുതിയത്. സിനിമ മേഖലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയായ മാല പാര്‍വതി മകന് നന്നായി വളര്‍ത്തിയില്ലെന്നും സീമ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

മാത്രമല്ല ഇക്കാര്യം ശ്രദ്ദയില്‍ പെട്ടപ്പോള്‍ മാലാ പാര്‍വതി വിളിച്ചിരുന്നുവെന്നും മാപ്പ് പറഞ്ഞുവെന്നും സീമ പറയുന്നു. എന്നാല്‍ നിങ്ങള്‍ മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല എന്നും നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു എന്നും സീമ കുറിപ്പിലൂടെ തുറന്നടിച്ചു. എന്നാല്‍ ചെയ്ത തെറ്റ് മാപ്പാക്കണമെങ്കില്‍ നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞുവെന്നും പിന്നീട് കേസുമായി മുന്നോട്ട് പോകാനാണ് താത്പര്യമെന്നും മാല പാര്‍വതിയും സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ പല സ്ത്രീകള്‍ക്കും അനന്തു മെസേജ് അയയ്ക്കുന്നുണ്ട് എന്നതിന്റെ തെളിവുകള്‍ പുറത്ത് വരികയാണ്. ആക്ടിവിസ്റ്റ് ജസ്ല ഉള്‍പ്പെടെ നിരവധിപേരാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പുറത്ത് വിട്ടത്. ഈ വിഷയത്തില്‍ ശാദരക്കുട്ടിയും ദീപ നിശാന്തും മാലാ പാര്‍വതിയ്ക്ക് പിന്തുണ നല്‍കിയതും വിവാദത്തില്‍ ആയിട്ടുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago