Categories: ActorMalayalam

സോമനെ വിവാഹം കഴിക്കുന്നത് പതിഞ്ചാമത്തെ വയസ്സില്‍, തന്നെ നോക്കിയത് ഒരു കൊച്ചുകുട്ടിയെപ്പോലെയാണെന്നും ഭാര്യ

വില്ലനായും നായകനായും ഹാസ്യതാരമായും സ്വഭാവ നടനുമായി ഒക്കെ പ്രതിഭ തെളിയിച്ച നടനായിരുന്നു സോമന്‍. ലേലം എന്ന ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന ശക്തമായ കഥാപാത്രമാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ സോമനുമായുള്ള ജീവിതം തുറന്ന് പറയുകയാണ് ഭാര്യ സുജാത.

നല്ലൊരു നടന്‍ എന്ന പോലെത്തന്നെ അദ്ദേഹം വളരെ നല്ലൊരു ഭര്‍ത്താവും ഒരു അച്ഛനും ആയിരുന്നുവെന്ന് സുജാത പറയുന്നു. ‘വളരെയധികം സ്നേഹമായിരുന്നു അദ്ദേഹത്തിന് എന്നോട്. മുഖം കറുത്ത് ഒരു വാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല.. എന്റെ പതിനഞ്ചാമത്തെ വയസിലാണ് അദ്ദേഹം എന്നെ വിവാഹം കഴിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചത് കൊണ്ട് അദ്ദേഹം എന്നെ ഒരു കൊച്ച് കുട്ടിയെപോലെയാണ് നോക്കിയിരുന്നത്. എന്റെ ജീവിതത്തില്‍ എനിക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം തന്നിരുന്നു. ഒരു കാര്യത്തിനും അദ്ദേഹം എന്നോട് നോ എന്ന പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും എന്നോട് ആരും നോ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. അദ്ദേഹം എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ആയിരിക്കുമ്പോഴാണ് എന്നെ വിവാഹം കഴിക്കുന്നത്”.

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസ് ആയിരുന്നു. എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ മിക്ക സിനിമയുടെ സെറ്റിലും എന്നെയും കൊണ്ടുപോകുമായിരുന്നു. അന്നത്തെ മിക്ക താരങ്ങളുമായി എനിക്കും നല്ല സൗഹൃദം ഉണ്ടായിരുന്നു. മധു, ജനാര്‍ദ്ദനന്‍ അവരെയൊക്കെ ഞാന്‍ ഇപ്പോഴും കാണാറുണ്ട്. മധു ചേട്ടന്‍ ഈ വഴിപോകുമ്പോള്‍ തീര്‍ച്ചയായും ഇവിടെ കയറും. പിന്നെ ജനാര്‍ദനനെയും ഇടയ്‌ക്കൊക്കെ കാണാറുണ്ട്. മക്കള്‍ക്കും അച്ഛന്‍ പ്രിയങ്കരന്‍ തന്നെ. മകള്‍ സിന്ധു, മകന്‍ സജി ഞങ്ങള്‍ക്ക് അച്ഛനെ കുറിച്ച് വളരെ നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളു. വളരെ സ്നേഹ നിധിയായ അച്ഛനായിരുന്നു, മിക്കപ്പോഴും ഞങ്ങള്‍ക്ക് ആഹാരം വാരിയായിരുന്നു അച്ഛന്‍ തരുന്നത്. അത് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്റെ സിനിമകളെ പറ്റിയൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല’- മക്കള്‍ പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago