മലയാള സിനിമയുടെ അഭിമാനമായി നിലകൊള്ളുന്ന സൂപ്പർസ്റ്റാറാണ് മമ്മൂക്ക. മമ്മൂട്ടിയെ മമ്മൂക്ക എന്ന് ആദ്യം വിളിച്ചതാര്? 369 എന്ന നമ്പർ എന്ത് കൊണ്ട് മമ്മൂക്ക എല്ലാ വണ്ടികൾക്കും ഉപയോഗിക്കുന്നു? ഇത്തരത്തിൽ കടുത്ത മമ്മൂക്ക ആരാധകർക്കും അറിയില്ലാത്ത ചില കാര്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഒരു പ്രശസ്ത മഗസിനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
മമ്മൂക്ക: മമ്മൂട്ടിയെ ആദ്യകാലത്ത് പലരും മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാൻ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോർജ്.
സജിൻ: ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളിൽ സിനിമയിൽ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിൻ .ഷീല നിര്മിച്ച സ്ഫോടനം എന്ന സിനിമയിൽ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്. തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില് മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില് നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തില്. മതില് ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു.
369: മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പർ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പർലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പർ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പർ സെലക്ട് ചെയ്തത്.
ഡബ്ബിങ്: ശ്രീനിവാസന് മമ്മൂട്ടിക്ക് വേണ്ടി രണ്ട് പടത്തില് ഡബ്ബ് ചെയ്തിട്ടുണ്ട്. ഒന്ന് 1980 ല് വന്ന വില്ക്കാനുണ്ട് സ്വപ്നങ്ങളിലും 1982 ല് വന്ന വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലും. രണ്ടിലും മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്.
ഭാഷ മാറി അവാർഡ്: മലയാളത്തില് സ്വന്തം ഭാഷയില് അല്ലാതെ അഭിനയിച്ച് ദേശീയ അവാർഡ് കിട്ടിയ ഏക നടന് മമ്മൂട്ടിയാണ്. ചിത്രം അംബേദ്കർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…