ബോളിവുഡ് നടി സോനം കപൂറിന്റേയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയുടെയും വസതിയില്‍ മോഷണം. ആനന്ദിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന ഡല്‍ഹിയിലെ വസതിയിലാണ് മോഷണം നടന്നത്. 1.41 കോടിയുടെ പണവും സ്വര്‍ണവും മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമൃത ഷെര്‍ഗില്‍ മാര്‍ഗിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സോനം കപൂറിന്റെ ഭര്‍തൃമാതാവാണ് തങ്ങളുടെ വീട്ടില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഫെബ്രുവരി 11ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ഫെബ്രുവരി 23നാണ് പരാതി നല്‍കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്.
കേസന്വേഷണത്തിനായി സ്‌പെഷ്യല്‍ സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സോനത്തിന്റെയും ആനന്ദിന്റെയും സ്റ്റാഫുകളെ ചോദ്യം ചെയ്തു. ഒന്‍പത് കെയര്‍ടേക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, തോട്ടക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരെ കൂടാതെ 25 ജീവനക്കാരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…