അനിൽ കപൂറിന്റെ മകളും ബോളിവുഡ് താരറാണിയുമായ സോനം കപൂർ തന്റെ വിവാഹശേഷം തന്റെ പേര് സോനം കെ അഹൂജ എന്ന് മാറ്റിയിരുന്നു. ബിസിനസ് മാഗ്നെറ്റായ ആനന്ദ് അഹൂജയെ 2018 മെയ് 8നാണ് സോനം വിവാഹം ചെയ്‌തത്. ആരാധകരെ അത്ഭുതപ്പെടുത്തി സോനം തന്റെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ്. സോയ സിംഗ് സോളങ്കി എന്നാണ് പുതിയ പേര്. പുതിയ പേര് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സോനം അപ്ഡേറ്റ് ചെയ്‌തിട്ടുണ്ട്. പേര് മാറ്റിയതിന് പിന്നിലെ കാരണം രസകരമാണ്.
ദുൽഖറിനെ നായകനാക്കി അഭിഷേക് ശർമ്മ ഒരുക്കുന്ന സോയ ഫാക്ടർ എന്ന ചിത്രത്തിലെ നായികയായ സോനത്തിന്റെ കഥാപാത്രത്തിന്റെ പേരാണ് സോയ സിംഗ് സോളങ്കി. പ്രൊമോഷൻ തന്ത്രങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് മുൻപ് കണ്ടിട്ടില്ല. ഏപ്രിൽ അഞ്ചിന് തീയറ്ററുകളിൽ എത്തുന്ന സോയ ഫാക്ടറിൽ നിഖിൽ ഖോട എന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഒരു പരസ്യ കമ്പനിയിലെ ജോലി ചെയ്യുന്ന സോയ എന്ന പെൺകുട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാണുകയും അവളുടെ സാന്നിദ്ധ്യം ഇന്ത്യൻ ടീമിന് ഒരു ശുഭ ശകുനം ആകുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. അനുജ ചൗഹാന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…