സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ റോബോ കുഞ്ഞപ്പന്‍ ആരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. സിനിമ കണ്ടവര്‍ നിരവധി സംശയങ്ങള്‍ ആദ്യം ഉയര്‍ത്തിയിരുന്നു. ശരിക്കുമുള്ള റോബോര്‍ട്ട് ആണോ എന്നും ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സൂരജ് തേലക്കാട് ആണ് റോബോര്‍ട്ട് ആയി ചിത്രത്തില്‍ വേഷമിട്ടത്. വാര്‍ത്ത പുറത്തു വന്നതോടെ സൂരജിന് അഭിനന്ദന പ്രവാഹം ആണ് സോഷ്യല്‍ മീഡിയ നിന്ന് ലഭിക്കുന്നത്. നടന്‍ പക്രുവും സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞപ്പന്‍ ആരാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ മനോരമ ഓണ്‍ലൈന്‍ പുറത്തുവിട്ട പ്രത്യേക വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയിലെ ഒരു രസകരമായ കാര്യമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം’. തുടര്‍ന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ അഭിനയിക്കാന്‍ വേഷം ലഭിച്ചപ്പോള്‍ തന്നെ ഒരുപാട് എക്‌സൈറ്റഡ് ആയിരുന്നു എന്നും ചിത്രത്തിന്റെ മികച്ച് റെസ്‌പോണ്‍സിനു വേണ്ടിയാണ് ഇത്രയും കാലം താന്‍ ആയിരുന്നു ആ റോബോട്ടെന്നു മറച്ചുവെച്ചതെന്നും താരം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…