Categories: MalayalamReviews

പ്രണയവും ത്രില്ലും നിറച്ചൊരു ദൃശ്യാനുഭവം | സൂത്രക്കാരൻ റിവ്യൂ

പേരിൽ തന്നെ ഒളിച്ചിരിക്കുന്ന ഒരു കൗതുകവും കൗശലതയുമാണ് സൂത്രക്കാരൻ എന്ന ചിത്രത്തെ വേറിട്ടതാക്കുന്നത്. അതോടൊപ്പം തന്നെ താരപുത്രന്മാരുടെ നായകവേഷങ്ങൾ കൂടിയായപ്പോൾ പ്രേക്ഷകർക്ക് അനിൽ രാജ് ഒരുക്കിയ സൂത്രക്കാരനെ ഏറെ ഇഷ്ടപ്പെട്ടു. ഗോകുൽ സുരേഷ്, നിരഞ്ജ് എന്നിവർ ഒന്നിച്ചപ്പോൾ താരപുത്രന്മാരുടെ ഒരു സംഗമത്തിന് കൂടി ചിത്രം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അച്ഛൻ ബാലചന്ദ്രന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയ അശ്വതി എന്ന പെൺകുട്ടിയെ അച്ഛന്റെ ബിസിനസ് പങ്കാളിയായ പ്രഭാകരനും ഭാര്യയും സ്വന്തം മകളെ പോലെ കരുതുന്നു. പ്രഭാകരന്റെ മകൻ ശ്രീജിത്തും മറ്റൊരു ബിസിനസ് പങ്കാളിയായ ശ്രീധരന്റെ മകൻ ഗോവിന്ദനും അശ്വതിയുടെ ഇഷ്ടം പിടിച്ചു പറ്റുവാൻ പല വഴികളും നോക്കുന്നു. രസകരമായ ഒരു പ്രണയകഥയെ ചില കൊലപാതകങ്ങളുടെ ചുരുളഴിക്കുവാനുള്ള ശ്രമങ്ങളുടെ ഒരു ത്രില്ലിംഗ് അനുഭവത്തോട് കൂടി ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് സൂത്രക്കാരനിൽ.

Soothrakkaran Movie Review

കട്ട മാസ്സ് ലുക്കും ഫൈറ്റും എല്ലാമായി മഠത്തിൽ അരവിന്ദൻ എന്ന കഥാപാത്രത്തെ മനോഹരമാക്കുന്നതിൽ ഗോകുൽ സുരേഷ് ഏറെ വിജയം കുറിച്ചിട്ടുണ്ട്. നിരഞ്ജിന് സ്ക്രീൻ സ്‌പേസ് കുറവാണെങ്കിൽ പോലും തന്റെ റോൾ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്. വർഷയും തന്റെ നായികാവേഷം ഏറെ പ്രിയപ്പെട്ടതാക്കി. ലാലു അലക്സ്‌, ഷമ്മി തിലകൻ, പദ്‌മരാജ്, വിജയരാഘവൻ എന്നിങ്ങനെ ഓരോരുത്തരും അവരുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ഗാനങ്ങളും മനോഹരമായ ക്യാമറ വർക്കും സൂത്രക്കാരനെ ഏറെ സഹായിച്ചിട്ടുണ്ട്. പ്രണയത്തോടൊപ്പം മികച്ചൊരു ത്രില്ലർ കൂടി കൊതിക്കുന്നവർക്ക് നല്ലൊരു ചോയ്‌സ് തന്നെയാണ് സൂത്രക്കാരൻ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago