Categories: CelebritiesMalayalam

‘ഗര്‍ഭകാലം മുഴുവനും നൃത്തം ചെയ്ത അമ്മയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്’, 6ാം മാസത്തിലും നൃത്തം ചെയ്ത് സൗഭാഗ്യ

തങ്ങള്‍ക്ക് ഒരു കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. തന്റെ ഗര്‍ഭകാല വിശേഷങ്ങളും സൗഭാഗ്യ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാലത്തും നൃത്തം പരിശീലിക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് സൗഭാഗ്യ. എന്നാല്‍ ഈ സമയത്തും ചില സ്റ്റെപ്പുകള്‍ ഇടാന്‍ ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു.

ഇപ്പോള്‍ 6ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് താരം. ഇപ്പോള്‍ മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സൗഭാഗ്യ പറയുന്നു. എന്റെ അവസ്ഥയാണ് ഇത്, എല്ലാവര്‍ക്കും ഇങ്ങനെയാവണമെന്നില്ല. 89 കിലോ ശരീരഭാരം കാല്‍വിരലില്‍ ബാലന്‍സ് ചെയ്യുകയെന്നതാണ് അടുത്ത ചാലഞ്ച്. ഈ മാറ്റത്തില്‍ ബേബി ബംപിനും പ്രധാന പങ്കുണ്ടെന്ന് സൗഭാഗ്യ പറയുന്നു. 6ാം മാസത്തില്‍ മുഴുമണ്ഡലത്തിലുള്ള നില്‍പ്പ് അത്ര സുഖകരമല്ലെങ്കിലും ഗര്‍ഭകാലം മുഴുവനും നൃത്തം ചെയ്ത അമ്മയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. മണ്ഡി അടവുകള്‍ ചെയ്യുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. ശരീരത്തിലെ ചില മാറ്റങ്ങള്‍ പ്രാക്ടീസിന് തടസ്സമാണ്. അവയെ അവഗണിച്ച് ഇത്രയും ചെയ്യാനാവുന്നത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കുഞ്ഞിനോട് ഇതേക്കുറിച്ച് എന്തായാലും പറയുമെന്നും സൗഭാഗ്യ കുറിച്ചു.

 

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യം അര്‍ജുനും വിവാഹം കഴിച്ചത്. സൗഭാഗ്യയുടെ അമ്മയുടെ ഡാന്‍സ് ക്ലാസിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു അര്‍ജുന്‍. ഇവിടെ വച്ചാണ് ഇവര്‍ സൗഹൃദത്തില്‍ ആകുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. രണ്ടുപേരും നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായാണ് കാണുന്നത്. ചക്കപ്പഴത്തിലൂടെയാണ് അര്‍ജുന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago