നർത്തകിയും ടിക് ടോക് സെലിബ്രിറ്റിയുമായ സൗഭാഗ്യ വെങ്കടേഷ് തന്റെ വിവാഹ സൂചനകൾ പങ്ക് വെച്ചിരിക്കുന്ന വാർത്തകൾ ഏറ്റെടുത്ത് ആരാധകർ. നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമായ അർജുൻ സോമശേഖറുമൊത്തുള്ള ഫോട്ടോസും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ചർച്ചയായത്. നർത്തകിയുടെ വേഷത്തിലായിരുന്നു സൗഭാഗ്യ. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്‌നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പ്രശസ്ത നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. മകൾക്കൊപ്പം നൃത്തം ചെയ്തും, ഡബ്‌സ്മാഷ് ചെയ്തും താര കല്യാണും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മുത്തശ്ശി സുബ്ബലക്ഷ്മിയേയും മലയാളികൾക്ക് ഏറെ പരിചയമുള്ള വ്യക്തിയാണ്. കല്യാണരാമൻ, നന്ദനം, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുബ്ബലക്ഷ്‌മി ഒരു കർണാടിക് സംഗീതജ്ഞ കൂടിയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…