Categories: Malayalam

ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി അർദ്ധരാത്രി ഒരു മണിക്ക് സ്‌പെഷ്യൽ ഷോ ! ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് ചിത്രം

സൗബിൻ ഷാഹിർ ,സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച നിർമാതാവാണ് സന്തോഷ് ടി കുരുവിള.

ചിത്രം കഴിഞ്ഞ ദിവസം കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തി. നുറുങ്ങ് നുറുങ്ങ് തമാശകളുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തിയറ്ററുകളിലും ചിത്രം കാണുവാനായി വലിയ ഒരു നിര തന്നെയാണ് ഉള്ളത്. തിയറ്ററുകളിൽ നിന്നും ലഭിക്കുന്ന സൂചന അനുസരിച്ച് ഈ വർഷത്തെ അടുത്ത ഹിറ്റിലേക്ക് ആണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ യാത്ര.

ഇപ്പോൾ ചിത്രത്തിന് വേണ്ടി രാത്രി ഒരു മണിക്ക് സ്‌പെഷ്യൽ ഷോ സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കോട്ടയം തലയോലപ്പറമ്പ് കാർണിവൽ സിനിമാസിൽ ആണ് ചിത്രത്തിന്റെ സ്‌പെഷ്യൽ ഷോ സംഘടിപ്പിച്ചത്.ഫോർട്ട് കൊച്ചിയിലെ ഫാത്തിമ ഗേൾസ് സ്‌കൂളിലെ കുട്ടികൾക്കായാണ് സ്‌പെഷ്യൽ ഷോ സംഘടിപ്പിച്ചത്.

കെൻഡി സിർദോ,സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിനായി ബോളിവുഡിലും തമിഴിലുമടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച മലയാളി സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും ബിജിബാൽ സംഗീതവും ഹരിനാരായണൻ ഗാന രചനയും ജ്യോതിഷ് ശങ്കർ കലാ സംവിധാനവും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും റോണക്സ് സേവ്യർ മേക്കപ്പും ജാക്കി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

എല്ലാ നിരൂപണങ്ങളിലും ഒരുമിച്ച് എടുത്തു പറയുന്നതാണ് സുരാജ് വെഞ്ഞാറമൂടിന്റെ അതിഗംഭീര പ്രകടനത്തെ കുറിച്ച്. അത്രമേൽ മനോഹരമായാണ് സുരാജ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയത്.ഭാസ്‌ക്കര പൊതുവാൾ എന്ന വൃദ്ധൻ കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അച്ഛൻ കൂടിയാണ് ഭാസ്കര പൊതുവാൾ.എന്തായാലും വരും ദിവസങ്ങളിൽ ചിത്രത്തെ തേടി കൂടുതൽ മികച്ച അഭിപ്രായങ്ങൾ പുറത്ത് വരും എന്ന് ഉറപ്പാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago