Categories: MalayalamNews

അർച്ചനയും അബീഷും വേർപിരിഞ്ഞത് സഹിക്കാനാവില്ലായെന്ന് ആരാധകർ; അങ്ങനെ സംഭവിച്ചിട്ടുണ്ടാകരുതേ എന്ന് ഒരു കൂട്ടർ

മലയാളികൾക്ക് സുപരിചിതയായ താരമാണ് അർച്ചന കവി. നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണീ ബി എന്നീ ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. വിവാഹശേഷം താരം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി നിരന്തരം ബന്ധം പുലർത്തിപ്പോരുന്നുണ്ട് താരം. സൈബറിടത്തിൽ സജീവമായ അർച്ചന പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ‘സ്വയംഭോഗ’ത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി അർച്ചനയേയും ഭർത്താവ് അബീഷിനെ കുറിച്ചുമുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത്. അർച്ചനയും അബീഷും വേർപിരിഞ്ഞു. നൂറു ശതമാനം വിശ്വസിയ്ക്കാം തുടങ്ങിയ അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

നാല് വര്ഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇന്ത്യയില്‍ തന്നെ പ്രശസ്തനായ കോമഡി താരമാണ് അബീഷ് മാത്യു. അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും, ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ് ഇരുവർക്കും പിന്നാലെ സോഷ്യൽ മീഡിയ കണ്ണോടിച്ചത്. ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകർ പറയുമ്പോൾ സത്യമാണ് ഇതെന്നും മറ്റുചിലർ കമന്റുകൾ പങ്കിടുന്നുണ്ട്. അതേസമയം കേട്ടത് സത്യമാകല്ലേ എന്ന പ്രാർത്ഥനയും ചില ആരാധകർ പങ്ക് വയ്ക്കുന്നുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago