ചരിത്രമായി സ്ഫടികം, ആദ്യ ആറു ദിനങ്ങൾ കൊണ്ട് മുടക്കുമുതൽ തിരിച്ചു പിടിച്ചു, 28 വർഷത്തിനു ശേഷവും ജനപ്രീതി നിലനിർത്തി ആടുതോമയും കൂട്ടരും

മലയാളസിനിമയിൽ സ്ഫടികം പോലെ സിനിമാപ്രേമികൾ നെഞ്ചേറ്റിയ സിനിമകൾ ചുരുക്കമാണ്. എന്നിട്ടുപോലും 28 വർഷത്തിനു ശേഷം സ്ഫടികം റീ റിലീസ് ചെയ്യാൻ പോകുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചപ്പോൾ തിയറ്ററിൽ കാണാൻ ആളുണ്ടാകുമോ എന്ന് പലരും സംശയിച്ചു. എന്നാൽ ആ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കി തിയറ്ററുകളിലേക്ക് ആളെത്തി. ആദ്യ ദിവസങ്ങളിൽ മോഹൻലാൽ ആരാധകരാണ് എത്തിയതെങ്കിൽ പിന്നെയങ്ങോട്ട് കുടുംബപ്രേക്ഷകർ ചിത്രം ഏറ്റെടുത്തു.

കഴിഞ്ഞുപോയ വാരാന്ത്യ ദിനങ്ങളില്‍ ഏറ്റവുമധികം തിയറ്റര്‍ ഒക്കുപ്പന്‍സി നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായി മാറി സ്ഫടികം. ഫലം ആദ്യ ആറ് ദിനങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം മുടക്കുമുതല്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. റീമാസ്റ്ററിംഗിനു മാത്രമായി സ്ഫടികം ചിത്രത്തിന് ചെലവായത് 2 കോടിയാണ്. എന്നാല്‍ പബ്ലിസിറ്റി, സാറ്റലൈറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് നല്‍കേണ്ട തുക എല്ലാം ചേര്‍ത്ത് റീ റിലീസിന് 3 കോടിക്ക് മുകളില്‍ ചെലവായിട്ടുണ്ടെന്നാണ് വിവരം.

തിയറ്ററുകളില്‍ നിന്നു തന്നെ ഈ തുക തിരിച്ചുപിടിച്ചുകഴിഞ്ഞു സ്ഫടികം. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് മാത്രം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 3 കോടിക്ക് മുകളിലാണ് നേടിയത്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും വിദേശത്ത് ചിത്രം റിലീസ് ചെയ്യപ്പെട്ടത് 40 രാജ്യങ്ങളിലാണ്. ഇതില്‍ യുകെ, യുഎസ്, ജിസിസി, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം മിച്ച പ്രതികരണമാണ് നേടിയത്. ഓപണിംഗ് വാരാന്ത്യത്തില്‍ ജിസിസിയില്‍ 56 ലക്ഷവും യുഎസില്‍ 6.6 ലക്ഷവും ചിത്രം നേടിയതായി വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago