പുതിയ നൃത്തവുമായി തന്റേ ആരാധകർക്ക് മുമ്പിൽ എത്തിയിരിക്കുകയാണ് ഈ എയർഹോസ്റ്റസ്. നേരത്തെ, എ ആർ റഹ്മാന്റെ പ്രശസ്തമായ ‘ടേക്ക് ഇറ്റ് ഈസി ഉർവ്വശി’യിലും സാറ അലി ഖാന്റെ ഏറ്റവും പുതിയ ഡാൻസ് നമ്പറായ ‘ചക ചക’യിലും നൃത്തം ചെയ്ത നേരത്തെ വൈറലായിട്ടുണ്ട് ഉമ മീനാക്ഷിയെന്ന ഈ എയർഹോസ്റ്റസ്. ഇപ്പോൾ ഇതാ, പുഷ്പയിലെ ഗാനത്തിന് ഫ്ലൈറ്റിൽ വെച്ച് തന്നെ ചുവടു വെച്ചിരിക്കുകയാണ് താരം. സ്ലിപ്പറിന് പകരം ഷൂ ആണ് ഉമ ‘ശ്രീവല്ലി’ ഗാനത്തിന് ചുവടു വെക്കാൻ ഉപയോഗിച്ചത്.
അതേസമയം, ഗ്രൗണ്ടിൽ വെച്ച് തന്നെ വിമാനത്തിൽ യാത്രക്കാർ ഇല്ലാത്ത സമയത്താണ് താൻ വീഡിയോ ഷൂട്ട് ചെയ്തതെന്ന് ഉമ വ്യക്തമാക്കുന്നു. വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് പെർമിഷൻ എടുത്തിരുന്നെന്നും ഉമ ഇൻസ്‌റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയുടെ ഒപ്പം പങ്കുവെച്ച കുറിപ്പിൽ എഴുതി. സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാം പാലിച്ചിരുന്നെന്നും ട്രെൻഡിനൊപ്പം പറക്കുകയാണെന്നും ഉമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നേരത്തെയും വിമാനത്തിനുള്ളിൽ നിന്ന് നിരവധി വീഡിയോകളാണ് ഉമ ചെയ്തിട്ടുള്ളത്.
ഏതായാലും ഉമയുടെ പുതിയ ഡാൻസും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അല്ലു അർജുൻ നായകനായി എത്തിയ ‘പുഷ്പ’യിലെ ശ്രീവല്ലി ഗാനത്തിന് ചുവടുവെച്ച് നിരവധി പേരാണ് ഇതുവരെ വീഡിയോകൾ ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…