സോഷ്യൽ മീഡിയയിലെ ഇടപെടലുകളിലൂടെ വാർത്തയിൽ ഇടം നേടിയ തെലുങ്ക് സിനിമാ നടിയും ടെലിവിഷന്‍ അവതാരകയുമായ ശ്രീ റെഡ്ഡി, സെല്‍വരാഘവന്‍റെ പുതിയ ചിത്രം എന്‍ ജി കെയെക്കുറിച്ച് എഴുതിയ പോസ്റ്റ് പുതിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്.തെന്നിന്ത്യന്‍ സിനിമയില്‍ നടിമാര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനെതിരെ ഹൈദരാബാദ് ഫിലിം ചേംബറിന് മുമ്പില്‍ അര്‍ധ നഗ്നയായി താരം പ്രതിഷേധിച്ചിരുന്നു. എൻ ജി കെ എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത് സായിപല്ലവിയും രാകുൽ പ്രീതുമാണ്. ചിത്രത്തിൽ രാകുൽ പ്രീതിന്റെ അഭിനയം വളരെ മോശമാണെന്നും സായി പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും ശ്രീ റെഡ്ഡി തന്റെ പോസ്റ്റിൽ കുറിച്ചു. രാകുലിന്‍റെ അഭിനയം കണ്ടപ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാൻ തോന്നിയെന്നാണ് താരം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
സായി തന്റെ റൗഡി ബേബി ആണെന്നും താരം പറയുന്നുണ്ട്. എന്നാൽ പോസ്റ്റിൽ താരം ചിത്രത്തിന്റെ പേര് തെറ്റായാണ് കുറിച്ചിരിക്കുന്നത്. അതിനെതിരെയും വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. എൻ ജി കെ എന്നതിന് പകരം വൈ ജികെ എന്നാണ് നടി കുറിച്ചിരിക്കുന്നത്.ഇതോടെ താരം ചിത്രം കാണാതെയാണ് രാകുൽ പ്രീതിനെ വിമർശിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. താരം ഇതിനുമുൻപും രാകുല്‍ പ്രീത് സിംഗ് ഉള്‍പ്പെടെ തെലുങ്കിലെയും തമിഴിലെയും പ്രമുഖ അഭിനേതാക്കള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…