Categories: MalayalamNews

നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ഗായകൻ മെസ്സേജ് അയച്ചെന്ന് നടി ശ്രീ റെഡ്ഡി

സിനിമ മേഖലയിൽ വിവാദങ്ങൾക്ക് ഇടം നൽകി ഇപ്പോൾ ഉയർന്ന് കേൾക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം. തെലുങ്കു സിനിമയിലെ കാസ്റ്റിംങ് കൗച്ച് കഥകള്‍ പുറത്തു പറഞ്ഞ് വിവാദം സൃഷ്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പ്രശസ്ത സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് വാർത്തകളിൽ ഇടം പിടിച്ച നടി അതിന് പിന്നാലെ ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീറാമിനെതിരെയാണ് ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. ഗായകന്‍ തനിക്ക് അയച്ച വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് നടി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് ശ്രീയുടെ പ്രധാന ആരോപണം. തന്നോട് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയക്കാന്‍ ശ്രീ റാം ആവശ്യപ്പെട്ടുവെന്ന് ശ്രീ പറയുന്നു. അത് ആ ചാറ്റിൽ നിന്നും വ്യക്തവുമാണ്.

ശ്രീറാം എന്ന പേര് അയാള്‍ക്ക് ചേരുകയില്ലെന്നും ശ്രീറാമിന്റെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ചാറ്റുകള്‍ പുറത്ത് വിടുന്നതെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് 2 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീ. തെലുങ്കിലെ ചില പ്രശസ്ത സംവിധായകരും നടന്മാരും നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും തനിക്ക് അത്തരത്തിലുള്ള ചില അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീ നേരത്തേ വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് ഈയിടെ പറഞ്ഞ രാകുല്‍ പ്രീത് അടക്കമുള്ള നടിമാരെ ശ്രീ ശക്തമായി വിമര്‍ശിച്ചിരുന്നു.

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago