മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ഫേസ്ബുക്കിലാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. ‘മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്. അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്?’ എന്നാണ് ശ്രീജിത്തിന്റെ പോസ്റ്റ്.
1998ല്‍ രാജ്യം മമ്മൂട്ടിക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്.
ഇപ്പോള്‍ മമ്മൂട്ടിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രം പുഴുവാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നടത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…