ആശിർവാദ് സിനിമാസിന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ വിജയാഘോഷം വരാൻ ഇരിക്കുന്ന മൂന്ന് ചിത്രങ്ങളുടെ അപ്ഡേറ്റുകളും ഇന്നലെ പുറത്ത് വിടുകയുണ്ടായി. ചടങ്ങിനിടെ ആശിർവാദ് സിനിമാസിന്റെ മുൻ ചിത്രമായ ഓടിയന്റെ വിജയാഘോഷവും നടന്നിരുന്നു. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഒടിയൻ എന്ന ചിത്രം മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും വിമർശനങ്ങൾ നേരിട്ട ഒരു ചിത്രമാണെന്നും താൻ ഏറ്റവും വിമർശനങ്ങൾ നേരിട്ട ഒരു സംവിധായകൻ ആണെന്നും അദ്ദേഹം പറഞ്ഞു.
അത്രയേറെ വിമർശനങ്ങൾ നേരിട്ടിട്ടും ആ ചിത്രം ചരിത്രവിജയം ആയത് ദൈവവും മോഹൻലാലും ഒപ്പമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ദൈവവും മോഹൻലാലും ഒപ്പം ഉള്ളതുകൊണ്ട് രണ്ടാമൂഴവും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനങ്ങൾ ഉണ്ടായപ്പോൾ തന്നിൽ നിന്നും അകന്നുപോയവരെയും തനിക്കൊപ്പം നിന്നവരെയും പിന്തുണ നൽകിയ ആന്റണി പെരുമ്പാവൂരിനെയും അവസരത്തിൽ അദ്ദേഹം നന്ദി പറഞ്ഞു. കേരളത്തിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടിയ ചിത്രവും ഏറ്റവും കൂടുതൽ ഷോകൾ ആദ്യ ദിനം ഇവിടെ കളിച്ച ചിത്രവും ഒടിയൻ ആണ്. 38 രാജ്യങ്ങളിൽ ഒരേ സമയം പ്രദർശനം ആരംഭിച്ച ആദ്യ മലയാള ചിത്രം എന്ന റെക്കോർഡും ഒടിയൻ നേടിയെടുത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…