Categories: Malayalam

ആരെയും പറ്റിക്കാൻ വേണ്ടിയല്ല രണ്ടാമൂഴം സിനിമയാക്കുന്നത്, എന്റെ വർഷങ്ങളായുള്ള അധ്വാനമാണ് ഈ ചിത്രം; തന്നെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീകുമാർ മേനോൻ

മഹാഭാരതം സിനിമാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ വി എ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് സംവിധായകൻ സിനിമയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രതികരണം അറിയിച്ചത്. എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് ആയിരം കോടി രൂപ മുടക്കി സിനിമ പൂർത്തിയാക്കാമെന്ന് സമ്മതിച്ച് ബി ആർ ഷെട്ടി നിർമ്മാതാവായി രംഗത്തു വരികയും തുടർന്ന് അദ്ദേഹം പിൻമാറുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. തുടർന്നാണ് അതേ മുതൽമുടക്കിൽ സിനിമ നിർമ്മിക്കാമെന്ന് ധാരണയുണ്ടാക്കി ഡോ എസ് കെ നാരായണൻ എന്ന വ്യവസായിയുടെ രംഗപ്രവേശം ചെയ്തത്.

കഴിഞ്ഞ ദിവസം ജോമോൻ പുത്തൻ പുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകൻ ശ്രീകുമാർ മേനോനെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ജോമോൻ ഇട്ട പോസ്റ്റിനെ പ്രതികൂലിച്ചു കൊണ്ട് ആണ് സംവിധായകന്റെ പോസ്റ്റ്. മഹാഭാരതം പ്രൊജക്ടിന്റെ ധാരണാ പത്രം ഒപ്പുവെച്ചതിന്റെ സൂത്രധാരൻ താനാണ് എന്നു പൊതുജന മധ്യത്തിൽ തെറ്റായ ധാരണയുണ്ടാക്കി ക്രെഡിറ്റ് എടുക്കാനുള്ള ജോമോന്റെ ശ്രമമായിരുന്നു എന്ന് നാരായണൻ തന്നോട് പറഞ്ഞെന്നും ആരെയും പഴിചാരുന്നില്ല എന്നും തന്റെ ശ്രമങ്ങളെ കുറിച്ച് അറിയണം എന്നും ശ്രീകുമാർ മേനോൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

#രണ്ടാമൂഴം #വിശദീകരണം

എം.ടി സാറിന്റെ തിരക്കഥയില്‍ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ നിര്‍മ്മാതാവും പിന്‍മാറി എന്ന നിലയ്ക്ക് ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റും തുടര്‍ന്ന് ഒരു വാര്‍ത്താ ചാനലില്‍ അദ്ദേഹത്തിന്റെ ലൈവ് ബൈറ്റും ഒപ്പം ശ്രീ. എസ്.കെ നാരായണന്റെ ടെലിഫോണിക് ഇന്‍ര്‍വ്യൂവും കണ്ടപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് ഒരു ആവശ്യമായി തോന്നി.

1. ശ്രീ. എസ്.കെ നാരായണന്‍ എന്ന ആള്‍ രണ്ടാമൂഴം സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറായ വ്യക്തിയാണ് എന്ന് ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ.

കോഴിക്കോട്ടെ കുറച്ചു സുഹൃത്തുക്കള്‍ വഴിയാണ് ശ്രീ. നാരായണനെ കുറിച്ച് അറിയുന്നത്. ആദ്യം എന്നെ എന്റെ സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ടു പോയത് ശിവഗിരി മഠത്തിലെ സ്വാമി വിദ്യാനന്ദ സരസ്വതിയുടേയും അദ്ദേഹത്തിന്റെ അനന്തരവന്‍ ശ്രീ. ബിജുവിന്റെയും അടുത്തേയ്ക്കാണ്. സ്വാമിയും ശ്രീ. ബിജുവുമാണ് സിംഗപ്പൂരിലും ഡല്‍ഹിയിലും ഹൈദ്രബാദിലുമായി വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണെന്നു പരിചയപ്പെടുത്തി ശ്രീ എസ്.കെ നാരായണനെ കുറിച്ച് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് ഈ പ്രൊജക്ടില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും അടുത്തു തന്നെ അദ്ദേഹം വര്‍ക്കലയില്‍ എത്തുമെന്നും എന്നെ അവരറിയിച്ചു. അവര്‍ പിന്നീട് എന്നെ അറിയിച്ച തിയതിയില്‍ ഞാന്‍ വര്‍ക്കല ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ച് സ്വാമിയുടേയും ശ്രീ. ബിജുവിന്റെയും സാന്നിധ്യത്തില്‍ ശ്രീ. എസ്.കെ നാരായണനെ നേരില്‍ കണ്ടു. സ്വാമിയുടെ സുഹൃത്തും ശിഷ്യനുമൊക്കെയാണ് ശ്രീ. നാരാണയണന്‍ എന്നത് ഇന്‍വെസ്റ്ററെ സംബന്ധിച്ച വിശ്വാസം എന്നില്‍ ശക്തമാക്കി.

2. വര്‍ക്കല ഗസ്റ്റ്ഹൗസില്‍ വെച്ച് നടന്ന ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും റിസര്‍ച്ച് വര്‍ക്കുകളും ഇന്‍വെസ്റ്ററെ കാണിച്ചു. അതില്‍ പരിപൂര്‍ണ്ണ സംതൃപ്തനായ അദ്ദേഹം പ്രൊജക്ട് ഏറ്റെടുക്കാന്‍ സമ്മതിച്ചു. അപ്പോള്‍ തന്നെ ഞാന്‍ എം.ടി സാറുമായുള്ള കേസിനെ കുറിച്ച് വിശദമായി ശ്രീ. നാരായണനോട് സംസാരിച്ചിരുന്നു. എം.ടി സാറിനെ നേരില്‍ പോയി കണ്ടു സംസാരിക്കാന്‍ എന്റെ കൂടെ വരാം എന്ന് വരെ പറഞ്ഞിരുന്ന വ്യക്തിയാണ് ശ്രീ. നാരായണന്‍. ആദ്യ ദിവസം മണിക്കൂറുകള്‍ നീണ്ട മീറ്റിംഗിന് ശേഷം പിറ്റേന്ന് തന്നെ ഒരു പ്രാഥമിക ധാരണാപത്രം ഒപ്പുവെയ്ക്കാമെന്നും അദ്ദേഹം എന്നോടു പറഞ്ഞു.

3. ഇതുപ്രകാരം മുദ്രപത്രത്തില്‍ ഒരു ധാരണാപത്രം (എഗ്രിമെന്റ് അല്ല) എഴുതി തയ്യാറാക്കി. എം.ടി സാറുമായുള്ള കേസ് ഒത്തുതീര്‍പ്പായ ശേഷം മാത്രമേ സിനിമാ നിര്‍മ്മാണ പ്രവര്‍ത്തികളുമായി മുന്നോട്ടു പോകൂ എന്ന വ്യക്തമായ വ്യവസ്ഥ ഉള്ളതാണ് ഞങ്ങള്‍ തമ്മില്‍ ഒപ്പിട്ട ഈ ധാരണാ പത്രം. എം.ടി സാറുമായുള്ള കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും കൃത്യമായി ബോധ്യപ്പെടുത്തിയതിനു ശേഷം തന്നെയാണ് പ്രൊജക്ടുമായി മുന്നോട്ടു പോകാന്‍ ശ്രീ. എസ്.കെ നാരായണന്‍ സമ്മതിച്ച് ധാരണാപത്രം ഒപ്പുവെച്ചത്.

4. മക്കളുടെ പേരിലാണ് അദ്ദേഹം എംഒയു എഴുതിയിരിക്കുന്നത്. എന്നാല്‍ അവര്‍ക്കു വേണ്ടി ഒപ്പിട്ടത് ശ്രീ. നാരായണന്‍ തന്നെയായിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് താല്‍ക്കാലിക കരാറല്ലേ, ഫൈനല്‍ എഗ്രിമെന്റില്‍ തിരുത്തു വരുത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ശ്രീ. നാരായണന്റെ കൂടെയുണ്ടായിരുന്ന ആള്‍ എന്ന നിലയ്ക്കാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലുമായുള്ള ബന്ധം. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ അപ്പോള്‍

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago