നടനും നിര്‍മ്മാതാവും സംഘട്ടനം ആവശ്യമില്ല തിരിച്ചറിവ് മതിയെന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. ഷെയ്ന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെയാണ് പ്രതികരണം അറിയിച്ചത്. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരില്‍ ഒരാളാണ് ഷെയ്ന്‍ നിഗമെന്നും ഈടെ , ഇഷ്‌ക് , കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം നന്നായിരുന്നുവെന്നും പക്ഷെ എന്നാല്‍ ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കവുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
പുതിയ താരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗിക്കുന്ന യുവാക്കളുണ്ടെന്നു സംസാരമുണ്ടെന്നും പക്ഷെ തനിക്ക് അതേക്കുറിച്ച് അറിവില്ലെന്നും പക്ഷെ തന്റെ സിനിമകളുടെ ഒരു സെറ്റിലും മദ്യപിച്ചുകൊണ്ട് ഒരു നടനും പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ ‘ എനിക്കും ഒരു ദിവസം ” എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സാണ് പ്രായം. ഏതാണ്ട് ഷെയ്‌ന്റെ ഇപ്പോഴത്തെ പ്രായം തന്നെ. തന്റെ ജോലിയില്‍ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാല്‍ കാണിച്ചതായും പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാദ്ധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച ”മുന്നേറ്റം” എന്ന സിനിമയില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ അദ്ദേഹവും തികഞ്ഞ അച്ചടക്കം പാലിച്ചിരുന്നതായി അദ്ദേഹം കുറിപ്പിലെഴുതി.അബിയുടെ ആഗ്രഹം പോലെ ഷെയ്ന്‍ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…