ജഗതിയുടെ മകളും നടിയും ആണ് ശ്രീലക്ഷ്മി ശ്രീകുമാർ. ബിഗ് ബോസിലൂടെ ആണ് താരം മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയത്. അഭിനയ ജീവിതം മാറ്റി വച്ചു താരം ഇപ്പോൾ ഒമാനിൽ ഒരു പ്രമുഖ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. ശ്രീലക്ഷ്മി വിവാഹിതയാണ്. ജിജിൻ ജഹാൻഗീർ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. അഞ്ചു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ലോക്ക് ഡൗൺ കാലമായതിനാൽ താൻ വളരെയധികം തടി വെച്ചു എന്നും പിന്നീട് അത് കുറച്ചു എന്നും ഉള്ള വിശേഷങ്ങൾ താരം പങ്കുവയ്ക്കുന്നുണ്ട്.
ശ്രീലക്ഷ്മിയുടെ വാക്കുകൾ:
വിവാഹസമയത്ത് 58 കിലോയായിരുന്നു ശരീരഭാരം എന്നും . 65ല്‍ നിന്നായിരുന്നു 58 ലേക്ക് എത്തിയത്. വിവാഹമാണല്ലോയെന്നോര്‍ത്തായിരുന്നു അന്ന് ഡയറ്റ് ചെയ്തത് എന്നും ശ്രീലക്ഷ്മി പറയുന്നു. നല്ല ഫുഡിയാണ് ഞാൻ . എന്ത് കഴിച്ചാലും വണ്ണം വെക്കുന്ന തരത്തിലുള്ള ശരീരപ്രകൃതവുമാണ്. എന്നാല്‍ കുറച്ച് ചബ്ബി ആയിക്കഴിഞ്ഞാല്‍ വണ്ണത്തെക്കുറിച്ച് എല്ലാവരും ചോദിച്ച് തുടങ്ങും. എന്നേക്കാള്‍ കൂടുതല്‍ പ്രശ്‌നം നാട്ടുകാര്‍ക്കാണ്. അയ്യോ, വണ്ണം വെച്ചല്ലേയെന്ന് പറഞ്ഞാണ് അവരെത്താറുള്ളത്. അത് കേട്ട് മടുത്തിരുന്നു. അതോടെയാണ് ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത് പെട്ടെന്ന് തന്നെ മാറുമെന്നായിരുന്നു കരുതിയത്. ആ സമയത്ത് നന്നായി ഫുഡ് കഴിച്ചിരുന്നു. ലോക് ഡൗണ്‍ നീണ്ടപ്പോള്‍ ഫുഡ് കഴിക്കുന്നതും അതേ പോലെ തുടരുകയായിരുന്നു. 68ലേക്ക് എത്തുകയായിരുന്നു ശരീരഭാരം. ഭര്‍ത്തവും ചോദിച്ചിരുന്നു ഇതെങ്ങോട്ടാണ് പോകുന്നതെന്ന്്. ഇതിന് ശേഷമായാണ് സംഭവം കൈയ്യില്‍ നിന്ന് പോയെന്ന് മനസ്സിലായത്. ഡ്രസ് ഒന്നും കേറാത്ത അവസ്ഥയായിരുന്നു. ഫോട്ടോ എടുക്കുമ്പോഴും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയായാണ് കൃത്യസമയത്ത് ഭക്ഷണം കഴിച്ച് തുടങ്ങിയത്. ദോശക്ക് പകരം ഓട്‌സായിരുന്നു ഇത്തവണ. പലതരം ഭക്ഷണങ്ങളായിരുന്നു പരീക്ഷിച്ചത്. പാലും പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നു.വൈകിട്ട് 6 മണിക്ക് തന്നെ ഡിന്നര്‍ കഴിക്കുമായിരുന്നു. പിന്നീട് വേറൊന്നും കഴിക്കാറില്ല. ഗ്രീന്‍ ടിയോ വെള്ളമോ ആണ് പിന്നീട് കുടിക്കാറുള്ളത്. പിറ്റേന്ന് രാവിലെയാണ് പിന്നീട് ഭക്ഷണം കഴിക്കുന്നത്. ഇത് പോലെ തന്നെ നടക്കാനും പോവാറുണ്ടായിരുന്നു. ആ ശീലം മുന്‍പേയുള്ളതാണ്. ഡയറ്റും നടത്തവും കൂടിയായപ്പോള്‍ ശരീരഭാരം കുറയുകയായിരുന്നു”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…